അക്രമിക്കപ്പെട്ട നടിയെ അമ്മയിലേക്ക് മടക്കി കൊണ്ടുവരണമെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. അവര്‍ ‘അമ്മ’യിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സംഘടന അതിനുള്ള സാഹചര്യമൊരുക്കണം നടിക്കൊപ്പമാണ് അമ്മയെന്ന കാര്യത്തില്‍ സംശയമില്ല. നടി ആക്രമിക്കപ്പെട്ടതിലെ സത്യാവസ്ഥയെക്കുറിച്ച് അമ്മ അംഗങ്ങള്‍ക്കു വ്യക്തമായ ധാരണയില്ലാത്തതിനാലാണു സംഘടനയ്ക്ക് ഇക്കാര്യത്തില്‍ ദൃഢമായ നിലപാടെടുക്കാന്‍ കഴിയാതെപോയതെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
കുറ്റാരോപിതനായ ആള്‍ നാളെ കുറ്റവിമുക്തനായാലുള്ള സാഹചര്യവും കണക്കിലെടുക്കേണ്ടതുണ്ട്. നടി അക്രമിക്കപ്പെട്ടതിന്റെ സത്യാവസ്ഥയെക്കുറിച്ച് ‘അമ്മ’യില്‍ ആര്‍ക്കും വ്യക്തമായ ധാരണയില്ല. ഇക്കാര്യത്തില്‍ കോടതിവിധി വന്നാല്‍ സംഘടനയ്ക്കു വ്യക്തമായ നിലപാടെടുക്കാന്‍ കഴിയും.
2017 ഫെബ്രുവരി പതിനേഴിനാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. നടി സഞ്ചരിച്ചിരുന്ന കാറിന് പിന്നില്‍ വാന്‍ ഇടിപ്പിച്ചായിരുന്നു ഗുണ്ടകള്‍ ആക്രമണത്തിനു തുടക്കം കുറിച്ചത്. പള്‍സര്‍ സുനി എന്ന ക്രിമിനല്‍ ഉള്‍പ്പെടെയുള്ള ആക്രമി സംഘം നടിയുമായി കാറില്‍ ഒരു മണിക്കൂറിലധികം നഗരത്തിലൂടെ കറങ്ങിയിരുന്നു. ഇതിനിടെ അവര്‍ നടിയുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. ഈ കേസിന്റെ വിചാരണ നടക്കുകയാണ്.