ജാക്കിച്ചാന് എന്ന് വിളിക്കുംപോലെ, ചാക്കോച്ചാന് എന്നാണ് അരവിന്ദ് സ്വാമി എന്നെ വിളിക്കുന്നത്.
അദ്ദേഹം വളരെ കൂളായ മനുഷ്യനാണ്. ഞാന്‍ ആണോ അതോ അരവിന്ദ് സ്വാമിയാണോ സീനിയര്‍ എന്ന് സംശയിപ്പിക്കുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ പെരുമാറ്റം.
അതേസമയം അരവിന്ദ് സ്വാമി പേരെടുത്തൊരു പാചകക്കാരന് ആണെന്നത് എനിക്ക് പുതിയ അറിവായിരുന്നു.
അദ്ദേഹത്തിന്റെ പാചകത്തെക്കുറിച്ച് പുകഴ്ത്തി വിവരിച്ചത് ബോംബെയിലെ രണ്ട് പ്രധാന ഷെഫുമാരായിരുന്നു. സിനിമയുടെ ചിത്രീകരണത്തിന്റെ ഇടവേളയില്‍ ഒരുദിവസം തങ്ങള്‍ മുംബൈയിലെ ഒരു വലിയ റസ്റ്ററന്റില്‍ കയറി.
രുചിക്കു പേരുകേട്ട റസ്റ്ററന്റായിരുന്നു അത്. അപ്പോഴാണ് അവിടുത്തെ ഷെഫുമാര്‍ ഞങ്ങളുടെ അടുത്തേക്ക് വന്നത്.
അവര്‍ ഇരുവരും നേരത്തെ ചെന്നൈയില്‍ വച്ച് അരവിന്ദ് സ്വാമിയുണ്ടാക്കിയ ഭക്ഷണം കഴിച്ചവരായിരുന്നു.
പിന്നീട് അവര്‍ സംസാരിച്ചതത്രയും അദ്ദേഹത്തിന്റെ കൈപ്പുണ്യത്തെക്കുറിച്ചായിരുന്നു. അതെല്ലാം എനിക്ക് പുതിയ അറിവായിരുന്നു.
-കുഞ്ചാക്കോ ബോബൻ