സിനിമയില്‍ വന്ന കാലം മുതല്‍ക്കെത്തന്നെ റൊമാന്റിക് ഹീറോയുടെ പരിവേഷമാണ് കുഞ്ചാക്കോ ബോബന്. ചുരുക്കിപ്പറഞ്ഞാല്‍ മലയാളി പെണ്‍കുട്ടികളുടെ സ്വപ്നകാമുകന്. നിറം, അനിയത്തിപ്രാവ് തുടങ്ങിയ ചിത്രങ്ങളിലൂടെ ധാരാളം സുന്ദരിമാരുടെ ഹൃദയത്തിലാണ് ചാക്കോച്ചന് ഇടം നേടിയത്. എന്നാല്‍ ചാക്കോച്ചന്റെ വീട്ടുകാര്‍ക്ക് ഒരാഗ്രഹമുണ്ടായിരുന്നു. അത് അടുത്തിടെ നടന്ന ഒരു താരനിശയില്‍ ചാക്കോച്ചന് തുറന്നു പറഞ്ഞു. ‘റിമി ടോമിയെക്കൊണ്ട് തന്നെ കെട്ടിക്കാന്‍ അപ്പച്ചന് ആഗ്രഹമുണ്ടായിരുന്നു’വെന്നാന്നായിരുന്നു ചാക്കോച്ചന്റെ ആ വെളിപ്പെടുത്തല്‍.
അടുത്തിടെ നടന്ന ഒരു താരനിശയ്ക്കിടെയാണ് ചാക്കോച്ചന് റിമിക്കു മുമ്പില്‍ ഇക്കാര്യം തുറന്നു പറഞ്ഞത്. എന്നാല്‍ ‘താന്‍ കോളേജ് കാലഘട്ടം മുതല്‍ ചാക്കോച്ചന്റെ കടുത്ത ആരാധികയായിരുന്നുവെന്നും, അപ്പച്ചന് അങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നുവെങ്കില്‍ ഒന്നു പാലാ വരെ വന്നൂടായിരുന്നോ..?’ എന്നുമാണ് റിമി പ്രതികരിച്ചത്. ഇരുവരും ചേര്‍ന്ന് വേദിയെ പൊട്ടിച്ചിരിപ്പിച്ചാണ് മടങ്ങിയത്. പരിപാടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.