മെട്രോ എന്ന സംഭവം കേരളത്തിൽ വരുന്നു എന്നറിഞ്ഞ നാൾ മുതൽ അതിന്റെ ഉദ്ഘാടന ദിനം വരെ നിരവധി വിവാദങ്ങൾ ഇതിന്റെ പേരിൽ കേരളമങ്ങോളമിങ്ങോളം അലയടിച്ചിരുന്നു. ഇത് ഏറ്റവും കൂടുതൽ മുതലെടുത്തത് സോഷ്യൽ മീഡിയയിലൂടെ ഹാസ്യരൂപേണ വിമർശിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന ട്രോൾ ഗ്രൂപ്പുകളാണ്. രാഷ്ട്രിയ നേതാക്കന്മാരെ ലക്ഷ്യമിട്ട് ട്രോൾ ചെയ്തതിനു ശേഷം ഇവർക്ക് ഇരയായി ലഭിച്ചതാകട്ടെ സംസാര ശേഷിയും കേൾവി ശക്തിയുമില്ലാതിരുന്ന ഒരാളെയായിരുന്നു.
മെട്രോയുടെ സീറ്റിൽ കിടന്നു ഉറങ്ങുകയായിരുന്ന ഇദ്ദേഹത്തെ മദ്യപിച്ച് ബോധമില്ലാതെ കിടക്കുന്ന ഒരാൾ എന്ന ലേബലിലായിരുന്നു സോഷ്യൽ മീഡിയ പ്രചരിപ്പിച്ചത്. അദ്ദേഹത്തെ ഏതൊക്ക വിധത്തിൽ ട്രോൾ ചെയ്യാമോ അതിന്റെ അങ്ങേത്തലം വരെ ചെയ്തതിനു ശേഷമാണ് സംസാര ശേഷിയും കേൾവി ശക്തിയുമില്ലാത്ത ഒരാളായിരുന്നു അതെന്ന് എല്ലാവർക്കും ബോധ്യമായത്. തുടർന്ന് ട്രോൾ ഗ്രൂപ്പുകൾ തന്നെ ക്ഷമാപണം നടത്തി രംഗത്തെത്തിയിരുന്നു.
ഇതിനു തുടർച്ചയെന്നോണം പ്രശസ്ത ചലച്ചിത്ര താരം കുഞ്ചാക്കോ ബോബൻ എല്ലാവർക്കും വേണ്ടി അദേഹത്തോട് ക്ഷമാപണം നടത്തി രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പേജിൽ കൂടിയാണ് അദ്ദേഹം ഇത് വിശദീകരിച്ചിരിക്കുന്നത്.
കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പോസ്റ്റ്: