കുട്ടിക്കാലത്ത് എന്റെ ജീവിതത്തിലുണ്ടായ തിക്താനുഭവങ്ങള്‍ സിനിമ മൂലം ഉണ്ടായതാണ് എന്നൊരു തോന്നലുണ്ടായിരുന്നു . അപ്പോള്‍ സിനിമയോട് തോന്നിയ വൈരാഗ്യം കാരണമാണ് അപ്പനോട് സിനിമയൊന്നും വേണ്ട, എല്ലാം കളയൂ, ഒന്നും ആവശ്യമില്ല, സിനിമയേ ആവശ്യമില്ല എന്ന് പറഞ്ഞത്.
പിന്നീട് ഞാന്‍ സിനിമയിലേക്ക് വന്നു. ഇടക്കാലത്ത് സിനിമയില്‍നിന്നു മാറിനിന്നു. പിന്നീട് സിനിമ ചെയ്യണം എന്ന ആഗ്രഹത്തിന്റെ പുറത്ത് തിരിച്ചു വന്നു.
പിന്നീടു നിര്‍മാതാവായി. ഉദയയുടെ ബാനര്‍ റിവൈവ് ചെയ്തു. ഉദയയുടെ കൂടെതന്നെ കുഞ്ചാക്കോ ബോബന് പ്രൊഡക്ഷന്‍സ് എന്നൊരു ബാനര്‍ തുടങ്ങി. ഒരേവര്‍ഷം രണ്ട് സിനിമകള്‍ കോ പ്രൊഡ്യൂസ് ചെയ്തു.
ഇനിയും സിനിമകള്‍ സംഭവിക്കുന്നുണ്ട്. കുട്ടിക്കാലത്തെ അറിവില്ലായ്മയുടെയും എടുത്ത് ചാട്ടത്തിന്റെയും പുറത്തായിരിക്കും അപ്പനോട് അങ്ങനെ പറഞ്ഞത്.
പക്ഷെ ഇപ്പോൾ ഞാന്‍ തിരിച്ചറിയുന്നുണ്ട് സിനിമ എന്റെ ജീവിതത്തില്‍ എത്രത്തോളം വലിയ അഭിവാജ്യഘടകമാണെന്നും എന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുകയാണെന്ന് പറഞ്ഞ്കുഞ്ചാക്കോ ബോബൻ