മഹേഷ് സംവിധാനം ചെയ്യുന്ന മമ്മൂക്ക- ലാലേട്ടന് പ്രൊജക്ടില്‍ തനിക്ക് ഏറ്റവും എക്സൈറ്റിംഗായി തോന്നിയത് അതിലെ താരങ്ങളാണെന്ന് കുഞ്ചാക്കോ ബോബൻ.
ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച ആര്‍ട്ടിസ്റ്റുകളാണ് ആ പ്രൊജക്ടിലുള്ളത്. അപ്പോള്‍ അവരോടൊപ്പം സ്ക്രീന്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കുക എന്നുപറഞ്ഞാല്‍ അതു വലിയൊരു കാര്യം തന്നെയാണ്.
അത് മാത്രമല്ല, ലാലേട്ടനായാലും ഫഹദായാലും പാച്ചിക്ക മലയാളത്തില്‍ പരിചയപ്പെടുത്തിയവരാണ് അവര്‍. അതുപോലെ സിനിമയിലും ജീവിതത്തിലും എന്റെ വഴികാട്ടിയായിട്ടുള്ള മമ്മൂക്ക സിനിമയില്‍ എന്റെ അടുത്ത സുഹൃത്തുക്കളിലൊരാളായ മഹേഷ് നാരായണന് ഇവരുടെയൊക്കെ കൂടെ വര്‍ക്ക് ചെയ്യുക എന്നത് ചെറിയ കാര്യമല്ലല്ലോ. അതൊക്കെയാണ് ഈ പ്രൊജക്ടില്‍ ഞാന്‍ കാണുന്ന പ്രത്യേകത. എന്ന് കുഞ്ചാക്കോ ബോബന് പറഞ്ഞു.