എന്റെ അപ്പന് അവസാനമായി സംവിധാനം ചെയ്തത് ആഴി എന്ന ചിത്രമായിരുന്നു. അതൊരു വന്‍പരാജയമായിരുന്നു. അതിന്റെ കടവും കാര്യങ്ങളൊക്കെ വീട്ടാന്‍ വേണ്ടി ഒരു ചില്ലി പൈസ പോലും തിയറ്ററുകള്ക്കോ അല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലുമോ ബാക്കിവെച്ചിട്ടല്ല അദ്ദേഹം സിനിമയില്‍ നിന്ന് മാറിയതെന്ന് കുഞ്ചാക്കോ ബോബൻ
വേണമെങ്കില്‍ അങ്ങനെ ചെയ്യാമായിരുന്നു. അങ്ങനെ ചെയ്യുന്ന ഒരുപാട് ആളുകളുണ്ട്. സമയം വാങ്ങുക, അല്ലെങ്കില്‍ എഴുതിത്തള്ളുന്ന കാര്യങ്ങളിലേക്ക് നീങ്ങുക, അങ്ങനെയൊക്കെ. പക്ഷേ ഒരു പൈസപോലും അദ്ദേഹം കണക്കില്‍ ബാക്കിവെയ്ക്കാതെയാണ് അതൊക്കെ പൂര്‍ത്തിയാക്കിയത്.
സ്വന്തം കൈയില്‍ ഉള്ള സോ കോള്‍ഡ് ലാന്‍ഡ് ബാങ്കോ എല്ലാം ഡിസ്പോസ് ചെയ്തിട്ടോ ആയിരിക്കാം അദ്ദേഹം ആ പ്രശ്നങ്ങളൊക്കെ പരിഹരിച്ചതെന്നും കുഞ്ചാക്കോ പറയുന്നു.