മനോഹരമായി നൃത്തം അവതരിപ്പിക്കുന്ന ചാക്കോച്ചൻ നിരവധി റിയാലിറ്റി ഷോകളുടെ അതിഥിയായും എത്തിയിരുന്നു.
അദ്ദേഹം നായികാ നായകൻ എന്ന റിയാലിറ്റി ഷോയുടെ ജഡ്ജായപ്പോൾ തനിക്ക് അദ്ദേഹത്തിൽ നിന്നും ഉണ്ടായ ഒരു അനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് നായിക നായകനിൽ മത്സരാർഥിയായിരുന്ന ആഡിസ് അക്കര.
തന്റെ വരാനിരിക്കുന്ന സിനിമയിലേക്ക് നായികയെയും നായകനെയും കണ്ടെത്തുന്നതിനു വേണ്ടി സംവിധായകൻ ലാൽ ജോസ് സംഘടിപ്പിച്ച പരിപാടിയായിരുന്നു നായിക നായകൻ.
അടുത്തിടെ നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ഷോയില്‍ വിധികര്‍ത്താവായി എത്തിയ കുഞ്ചാക്കോ ബോബനെ കുറിച്ച് അധികമാരും അറിയാത്ത ആരോടും പറയാത്ത ഒരു കഥ ആഡിസ് പറഞ്ഞത്. കുഞ്ചാക്കോ ബോബന് സ്വന്തം ബെല്‍റ്റ് ഊരി നല്കി രക്ഷിച്ച കഥയാണ് ആഡിസ് വെളിപ്പെടുത്തിയത്.
തുടക്കത്തിലൊക്കെ ജഡ്ജസിനെ എല്ലാം ഭയങ്കര പേടിയായിരുന്നു. സ്റ്റേജില്‍ വന്നു നില്ക്കുമ്പോള് മാത്രമാണ് വിധികര്‍ത്താക്കളായി എത്തിയ ലാല്‍ ജോസ്, കുഞ്ചാക്കോ ബോബന്, സംവൃത സുനില്‍ എന്നിവരോട് ഇന്ററാക്ട് ചെയ്യുന്നതു പോലും.
കുഞ്ചാക്കോ ബോബനെ കാണുമ്പോള്‍ ഒരു സൂപ്പര്‍ സ്റ്റാറിനെ കാണുന്നത് പോലെ തന്നെയുള്ള ഒരു കൗതുകം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു. ഒരിക്കല്‍ ഡാന്‍സ് ചെയ്യേണ്ട ഒരു സെക്ഷന്‍ എത്തിയപ്പോള്‍ എന്റെ പാന്റ്സ് ഊരി വീഴുന്നു.
അപ്പോള്‍ ഷോയുടെ ഡയറക്ടര്‍ വിളിച്ചു പറഞ്ഞു, ആഡിസിന്റെ പാന്റ്സ് ഊരി വീഴുന്നു. അവന് സ്റ്റെപ്സ് ചെയ്യാന്‍ കഴിയുന്നില്ല. അതെന്താണെന്ന് നോക്കൂ എന്ന്.
ഡാന്‍സ് തുടങ്ങാന്‍ പോകുന്നു. പെട്ടന്ന് ഒരു വിളി വന്നു, ആഡിസ്, നില്ക്കൂ… തിരിഞ്ഞ് നോക്കിയപ്പോള്‍ കുഞ്ചാക്കോ ബോബന് ഓടി വരുന്നു. എന്നെ തല്ലാന്‍ വരുന്നതാണെന്നാണ് കരുതിയത്.
പക്ഷെ കുഞ്ചാക്കോ ബോബന് ഓടി വന്ന് അദ്ദേഹത്തിന്റെ ബെല്‍റ്റ് ഊരി എനിക്ക് ഇട്ട് തന്നു. അന്ന് ചാക്കോച്ചന്റെ ബെല്‍റ്റ് ഇട്ടിട്ടാണ് ഞാന്‍ ഡാന്‍സ് കളിച്ചത് – ആഡിസ് പറയുന്നു. അന്ന് ആ സംഭവം നടന്ന ശേഷം പരിഭ്രമത്തിലായിരുന്നതിനാൽ അന്ന് അദ്ദേഹത്തോട് നന്ദി പറയാനോ ഒന്നും സാധിച്ചില്ലെന്നും ആഡിസ് കൂട്ടിച്ചേർത്തു. -പിജി