കു​ഞ്ചാ​ക്കോ ബോ​ബ​നുനേ​രേ വ​ധ​ഭീ​ഷ​ണിമുഴക്കിയ ഫോർട്ടു കൊച്ചിക്കാരൻ മാനസിക പ്രശ്നമുള്ളയാളെന്ന് പോലീസ്

കൊ​ച്ചി: ന​ട​ൻ കു​ഞ്ചാ​ക്കോ ബോ​ബ​നു നേരേ എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ച്ച് വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ഫോ​ർ​ട്ടു​കൊ​ച്ചി സ്വ​ദേ​ശി​യാ​യ 76കാ​ര​നെ​യാ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന​ത്. ഇ​യാ​ൾ​ക്കെ​തി​രെ വ​ധശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ അ​ഞ്ചി​ന് രാ​ത്രി എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. ഷൂ​ട്ടിം​ഗി​ന് ക​ണ്ണൂ​രി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യി മാ​വേ​ലി എ​ക്സ്പ്ര​സ് കാ​ത്തു​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ അ​ടു​ത്തേ​ക്ക് ഇ​യാ​ൾ എ​ത്തി​യ​ത്. കു​ഞ്ചാ​ക്കോ ബോ​ബ​നെ അ​സ​ഭ്യം​വി​ളി​ച്ച ഇ​യാ​ൾ കൈ​യി​ൽ ക​രു​തി​യി​രു​ന്ന വാ​ളു​യ​ർ​ത്തി കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി.

ശ​ബ്ദം​കേ​ട്ട് മ​റ്റു യാ​ത്ര​ക്കാ​ർ ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും അ​യാ​ൾ ഓ​ടി​പ്പോ​യി. ട്രെ​യി​നി​ൽ ക​ണ്ണൂ​രി​ലെ​ത്തി​യ ന​ട​ൻ പാ​ല​ക്കാ​ട് റെ​യി​ൽ​വേ പോ​ലീ​സ് ഡി​വി​ഷ​നി​ൽ ഫോ​ണി​ലൂ​ടെ പ​രാ​തി പ​റ​ഞ്ഞു. ക​ണ്ണൂ​ർ റെ​യി​ൽ​വേ എ​സ്ഐ സു​രേ​ന്ദ്ര​ൻ ക​ല്യാ​ട​ൻ ത​ളി​പ്പ​റ​ന്പി​ലെ ഹോ​ട്ട​ലി​ൽ താ​മ​സി​ച്ചു​വ​രു​ന്ന ന​ട​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.

റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ സി​സി​ടി​വി ദൃ​ശ്യ​ത്തി​ൽ​നി​ന്ന് എ​റ​ണാ​കു​ളം റെ​യി​ൽ​വേ പോ​ലീ​സ് അ​ക്ര​മി​യെ തി​രി​ച്ച​റി​യു​ക​യും ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. പി​ടി​യി​ലാ​യ സ്റ്റാ​ൻ​ലി ജോ​സ​ഫി​ന് മാ​ന​സി​ക​മാ​യി പ്ര​ശ്ന​മു​ള്ള​യാ​ളാ​ണെ​ന്നും മു​ൻ​വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ല​ല്ല വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​തെ​ന്നും റെ​യി​ൽ​വേ പോ​ലീ​സ് അ​റി​യി​ച്ചു.

Related posts