എസ്ബി കോളജിനെ ഒരു ചെണ്ടകൊട്ടോടെയെ എനിക്ക് ഓർക്കാനാവു. നാഷണൽ അവാർഡ് ലഭിച്ച ശേഷം ഡോക്ടർ ലൗ സിനിമയ്ക്കായി എസ്ബി കോളജിലെത്തിയപ്പോൾ തന്നെ ഇവിടുത്തെ കുട്ടികൾ സ്വീകരിച്ചത് ചെണ്ടകൊട്ടോടെ യെന്ന് ഓർത്തെടുത്ത് സലിം കുമാർ.
അന്താരാഷ്ട്ര നിലവാരമുള്ള ഹാളിൽ ബുദ്ധിയും സൗന്ദര്യവുമുള്ള നിങ്ങളുടെ മുന്നിൽ നിന്ന് പ്രസംഗിക്കുന്പോൾ ഞാൻ മരിച്ചത് 15ഓളം പ്രാവിശ്യം. ചങ്ങനാശേരി എസ്.ബി കോളജിന്റെ കോളജ് ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പുതു തലമുറയുടെ ചില സ്വഭാവ ദൂഷ്യങ്ങൾ സലിംകുമാർ പറഞ്ഞത്. അസുഖം മൂലം ആശുപത്രിയിൽ കഴിഞ്ഞ നാളുമുതൽ പുതുതലമുറ തന്നെ കൊന്നുകൊണ്ടേയിരുന്നു. അന്യന്റെ ദുഖത്തിൽ സുഖം കണ്ടെത്തുന്ന ഒരു തലമുറയാണ് ഇന്നത്തേതെന്നും താരം പറയുന്നു.
പുതുതലമുറയിൽ മദ്യപിക്കാത്ത, പുകവലിക്കാത്ത, ഞാൻ കണ്ട ഒരാൾ കുഞ്ചാക്കോ ബോബനാണ്. അവൻ ഈ കോളജിന്റെ സന്തതിയാണ്. പൂർവ വിദ്യാർഥിയെക്കുറിച്ചുള്ള സലിം കുമാറിന്റെ വാക്കുകൾ കൈയ്യടിച്ചാണ് കുട്ടികൾ സ്വീകരിച്ചത്. മയക്കുമരുന്നിനെതിരേ സത്യപ്രതിജ്ഞ ചെയ്യാൻ വിളിക്കാൻ എത്തിയവരോട് തന്നെ ഒഴിവാക്കി മമ്മൂട്ടിയെയോ, ജഗദീഷിനെയോ, കുഞ്ചാക്കോ ബോബനെയോ വിളിക്കാനാണ് താൻ സജസ്റ്റ് ചെയ്തതെന്നും സലിംകുമാർ പറയുന്നു.