ആത്മാർഥമായി എനിക്കും പ്രിയയ്ക്കും വേണ്ടി പ്രാർഥിക്കുന്ന മഞ്ജുവാണ് വേട്ടയുടെ സമയത്ത് എന്റെ കരണകുറ്റിക്ക് നാലു തവണ അടിച്ചത്. വേട്ടയിലെ മെൽവിൻ ഫിലിപ്പെന്ന എന്റെ കഥാപാത്രം ഒരു സീനിൽ മഞ്ജുവിന്റെ കഥാപാത്രത്തോട് എന്തോ ചൊറിയുന്ന ഡയലോഗ് പറയുന്നുണ്ട്.
അത് കേട്ടിട്ട് വന്ന് മഞ്ജു അപ്രതീക്ഷിതമായി അടിക്കുന്നതായിരുന്നു സീൻ. സംവിധായകൻ രാജേഷ് മഞ്ജുവിനോട് പറഞ്ഞു ശരിക്കും ഒരെണ്ണം കൊടുത്തോളാൻ.
മഞ്ജു ആദ്യം പറഞ്ഞു ഞാൻ ചെയ്യില്ലെന്ന്. അവസാനം ഞാൻ പറഞ്ഞു അടിച്ചോളൂ കുഴപ്പമില്ലെന്ന്. അങ്ങനെ സീൻ എടുത്തു. പക്ഷെ അടിച്ച ഉടൻ മഞ്ജു സോറി പറയും.
അതുകൊണ്ട് കട്ട് ചെയ്ത് എടുക്കാനുള്ള ഗ്യാപ്പ് ഇല്ല. അവസാനം ഞാൻ നാല് അടിവരെ കൊണ്ടു. അങ്ങനെ ഞാൻ മഞ്ജുവിനോട് പറഞ്ഞു അടിച്ചോളൂ സോറി പറയണ്ട.
ഇങ്ങനെ സോറി പറഞ്ഞാൽ ഞാൻ ഇനിയും ഒരുപാട് അടി കൊള്ളേണ്ടി വരുമെന്ന്. നല്ല സിനിമകളുടെ ഭാഗമാകണമെന്ന് മാത്രമെ ഞാൻ കരുതിയിരുന്നുള്ളൂ. -കുഞ്ചാക്കോ ബോബൻ