തിരിച്ചുവരവില്‍ അകല്‍ച്ച അനുഭവിച്ചിട്ടുണ്ട്. സിനിമയില്‍ പലരുടെയുംകൂടെ നില്ക്കുമ്പോള് ഒരു ക്ലോസപ്പ് വയ്ക്കാന്‍ ചിലര്‍ മടിച്ചിട്ടുണ്ട്. വേറൊരാളിലേക്ക് കാമറ തിരിച്ചുവച്ച അവസ്ഥ ഉണ്ടായിട്ടുണ്ട്.
എന്നാല്‍ അവര്‍ക്ക് ആ സമയത്ത് മറ്റു വഴികള്‍ ഇല്ലായിരുന്നു. പക്ഷെ അവര്‍ ഇപ്പോള്‍ എന്നെ സമീപിക്കാറുണ്ട്. കഥ എത്രത്തോളം ആകര്‍ഷിക്കുന്നു എന്നതിനു തന്നെയാണ് പ്രാധാന്യം നല്‍കുന്നത്.
ചെയ്ത കഥാപാത്രങ്ങള്‍ വീണ്ടും ചെയ്യാതിരിക്കാന്‍ ശ്രമിക്കാറുണ്ട്. സംഭാഷണം കുറഞ്ഞുപോയി, പ്രധാന കഥാപാത്രമല്ല എന്നെല്ലാമുള്ള കാരണങ്ങള്‍ പറഞ്ഞ് സിനിമകള്‍ വേണ്ടെന്നുവയ്ക്കാറില്ല.
ഹൗ ഓള്‍ഡ് ആര് യുവും ടേക്ക് ഓഫുമെല്ലാം അതിന് ഉദാഹരണങ്ങളാണ്. പ്രേക്ഷകരിലേക്ക് ആഴത്തില്‍ ഇറങ്ങുന്ന കഥാപാത്രങ്ങള്‍ ചെയ്യുക മാത്രമാണ് ലക്ഷ്യം.
അതാണ് സന്തോഷം നൽകുന്നത്. ചെറുവേഷങ്ങളില്‍ എത്തിയാലും പ്രേക്ഷകര്‍ സ്വീകരിക്കും എന്ന് തോന്നുന്നുണ്ടെങ്കില്‍ അഭിമാനത്തോടെ അത് ചെയ്യാറുണ്ട്. -കുഞ്ചാക്കോ ബോബൻ