നിരവധി തലമുറകളുടെ കൂടെ അഭിനയിച്ച നടനാണ് കുഞ്ചന്‍. 57 വര്‍ഷങ്ങളായി സിനിമാ രംഗത്ത് തിളങ്ങി നില്ക്കുന്ന കുഞ്ചന്‍ ദാഹം എന്ന സിനിമയിലൂടെ 1965ല്‍ ആണ് അഭിനയരംഗത്ത് എത്തുന്നത്.
ജയന്,നസീര്‍ തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ കാലം മുതല്‍ സിനിമയില്‍ ഉള്ള താരം ഇപ്പോള്‍ ന്യൂജന്‍ പയ്യന്മാരുടെ പടങ്ങലളില് വരെ സാന്നിദ്ധ്യമറിയിക്കുന്നു,
തുടക്കത്തില്‍ ഹാസ്യതാരമായിരുന്നെങ്കിലും കാലംപോകെ ശക്തമായ വേഷങ്ങളിലൂടെ താരം മലയാള സിനിമയെ വിസ്മയിപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്.
മലയാളത്തില്‍ 600 ലധികം സിനിമകളില്‍ വേഷമിടാനും ഇദ്ദേഹത്തിനായി. മലയാളത്തിന്റെ അതുല്യ നടന് ജയനൊപ്പം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടനാണ് കുഞ്ചന്‍.
ജയന് മരിക്കുന്നതിന് തൊട്ട് മുമ്പ് തന്റെ വീട്ടില്‍ ഒരു പെട്ടി വച്ചിട്ടാണ് പോയതെന്നും, അതുണ്ടാക്കിയ പ്രശ്നങ്ങളെ കുറിച്ചും കുഞ്ചന്‍ മുമ്പ് ഒരിക്കല്‍ വെളിപ്പെടുത്തിയത് ഏറെ വൈറല്‍ ആയി മാറിയിരുന്നു.
ഒരു പ്രമുഖ മാധ്യത്തിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു അദ്ദേഹം ഈ വെളിപ്പെടുത്തലുകള്‍ നടത്തിയത്.
കുഞ്ചന്റെ വാക്കുകള്‍ ഇങ്ങനെ…ഞാന്‍ സിനിമയ്ക്ക് അകത്ത് നിന്ന് പരിചയപെട്ടൊരു വ്യക്തിയാണ് ജയന്. എന്നോട് വളരെ സ്നേഹപൂര്‍വ്വമായാണ് പെരുമാറിയത്. ഞങ്ങള്‍ ഒരുപാട് പടങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചു.
അദ്ദേഹത്തിന്റെ മരണം എനിക്ക് വലിയ ഷോക്കായിരുന്നു. കോളിളക്കം എന്ന പടത്തില്‍ ഞാനും ഉണ്ട്. അദ്ദേഹം എന്റെ വീട്ടില്‍ ഒരു പെട്ടി വെച്ചിട്ടാണ് പോയത്. ഡ്രസൊക്കെ വെച്ചിട്ടാണ് പോയത്. അത് വലിയ വിവാദമായി.
അദ്ദേഹം മരിച്ചതിന് ശേഷം ഈ പെട്ടിയ്ക്കകത്ത് എട്ട് പത്ത് ലക്ഷം രൂപ ഉണ്ടായിരുന്നുവെന്ന് പറഞ്ഞ് ഇദ്ദേഹത്തിന്റെ അനിയന് പ്രശ്നങ്ങളൊക്കെ ഉണ്ടാക്കി.
പക്ഷേ അന്നൊന്നും ഇങ്ങനെ എട്ട് പത്ത് ലക്ഷം രൂപ കിട്ടാനുള്ള മാര്‍ഗം പോലുമില്ല. അന്ന് മാല്‍ക്ക എന്ന് പറയുന്ന ഒരു സംഘടനയുണ്ടായിരുന്നു.
അതിന്റെ മുമ്പില്‍ വെച്ച് പെട്ടിയൊക്കെ തുറന്നപ്പോള്‍ അദ്ദേഹത്തിന്റെ കുറച്ച് വിഗ്ഗും കാര്യങ്ങളൊക്കെയാണ് പെട്ടിയിലുണ്ടായിരുന്നത്.
ഞാന്‍ രണ്ട് ദിവസം കഴിഞ്ഞ ശേഷമേ വരികയുള്ളൂ. ഞാന്‍ മുണ്ടക്കയം പോകുകയാണ്, കുഞ്ചന്റെ വീട്ടില്‍ ഇരിക്കട്ടെ ഞാന്‍ പോകുമ്പോള്‍ എടുത്തോളാമെന്ന് പറഞ്ഞാണ് അദ്ദേഹം ഈ പെട്ടി എന്റെ വീട്ടില്‍ വെച്ചത് എന്നും കുഞ്ചന്‍ വെളിപ്പെടുത്തിയിരുന്നു.