അ​ന്നൊ​ക്കെ എ​ല്ലാ താ​ര​ങ്ങ​ളും ത​മ്മി​ൽ സൗ​ഹൃ​ദം; ഇ​പ്പോ​ഴെ​ല്ലാം കാ​ര​വാ​ൻ സം​സ്കാ​ര​മെന്ന് കുഞ്ചൻ


ആ​ദ്യ​മാ​യി ജീ​വി​ത​ത്തി​ൽ അ​ഭി​ന​യി​ച്ച​ത് ഒ​രു ഡോ​ക്യു​മെ​ന്‍റ​റി​യി​ലാ​ണ്. 250 രൂ​പ പ്ര​തി​ഫ​ല​മാ​യി ത​രാ​മെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ പോ​യ​താ​ണ്. അ​വി​ടെ ചെ​ന്ന​പ്പോ​ൾ അ​വ​ർ എ​ന്നെ കോ​ണ​കം ഉ​ടു​പ്പി​ച്ചു.

എ​ന്നി​ട്ട് ഒ​രി​ട​ത്ത് നി​ർ​ത്തി​യ ശേ​ഷം പാ​മ്പി​ൻ കു​ഞ്ഞു​ങ്ങ​ളെ ശ​രീ​ര​ത്തി​ൽ ഇ​ട്ടു. ഞാ​ൻ ഭ​യ​ന്ന് വി​റ​ച്ചു. പ​ണം വേ​ണ്ട ജീ​വ​ൻ മ​തി​യെ​ന്ന് പ​റ​ഞ്ഞ് ക​ര​ഞ്ഞു. അ​തെ​ല്ലാം ര​സ​മു​ള്ള ഓ​ർ​മ​ക​ളാ​ണ്.

അ​ന്നൊ​ക്കെ വ​ല്ല​പ്പോ​ഴും മാ​ത്ര​മാ​ണ് സി​നി​മ​ക​ൾ ല​ഭി​ച്ചി​രു​ന്ന​ത്. അ​ന്നൊ​ക്കെ എ​ല്ലാ താ​ര​ങ്ങ​ളും ത​മ്മി​ൽ വ​ലി​യ സൗ​ഹൃ​ദം ഉ​ണ്ടാ​യി​രു​ന്നു.

ഒ​രു​മി​ച്ച് ഒ​രു മു​റി​യി​ൽ താ​മ​സ​വും ഉ​ച്ച​യ്ക്കു​ള്ള ഭ​ക്ഷ​ണം ക​ഴി​ക്ക​ലും അ​ങ്ങ​നെ എ​ല്ലാം മ​നോ​ഹ​ര​മാ​യി​രു​ന്നു. ഇ​പ്പോ​ഴെ​ല്ലാം കാ​ര​വാ​ൻ സം​സ്കാ​ര​മ​ല്ലേ… ‌

ക​മ​ൽ​ഹാ​സ​നു​മാ​യി പ​ണ്ട് മു​ത​ൽ ന​ല്ല സൗ​ഹൃ​ദ​മാ​ണ്. ഒ​രു​പാ​ട് സി​നി​മ​ക​ളി​ൽ അ​ഭി​ന​യ​ച്ച ശേ​ഷം ഉ​ണ്ടാ​യ സൗ​ഹൃ​ദ​മാ​ണ്. എ​ന്‍റെ വി​വാ​ഹ​ത്തി​ന് അ​ദ്ദേ​ഹം എ​നി​ക്ക് അ​യ​ച്ച ആ​ശം​സാ കാ​ർ​ഡ് ഞാ​ൻ ഇ​പ്പോ​ഴും സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. -കു​ഞ്ച​ൻ

Related posts

Leave a Comment