അ​ഖി​ൽ വി​ഷ്ണു​വി​ന് ഇ​നി സ​ന്തോ​ഷം പ​ങ്കു​വയ്ക്കാ​ൻ അ​ച്ഛ​നി​ല്ല! അന്ധതയില്ലാത്ത ലോകത്തേക്ക് ഉണ്ണികൃഷ്ണൻ മാസ്റ്റർ…

വ​ട​ക്ക​ഞ്ചേ​രി: അ​ഖി​ൽ വി​ഷ്ണു​വി​ന് ഇ​നി സ​ന്തോ​ഷം പ​ങ്കു​വയ്ക്കാ​ൻ അ​ച്ഛ​നി​ല്ല. കു​ഞ്ഞു​നാ​ൾമു​ത​ൽ കൂ​ട്ടു​നി​ന്ന അ​ന്ധ​ത​യ്ക്കു പി​ന്നാ​ലെ രോ​ഗ​ങ്ങ​ൾ ചു​റ്റും പി​ടി​മു​റു​ക്കി അ​ച്ഛ​ൻ ഉ​ണ്ണി​കൃ​ഷ്ണ​നെ മ​ര​ണം കൊ​ണ്ടു​പോ​യി.

അ​ച്ഛ​ന് അ​ധ്യാ​പ​ക ജോ​ലി ല​ഭി​ച്ച് അ​തി​ന്‍റെ സ​ന്തോ​ഷം കെ​ട്ട​ട​ങ്ങുംമു​ന്പേ ഓ​ർ​മ​യാ​യ​ത് ഉ​ൾ​ക്കൊ​ള്ളാ​ൻ ഭാ​ര്യ സു​ജാ​ത​യ്ക്കും ബി​രു​ദ വി​ദ്യാ​ർ​ത്ഥി​യാ​യ മ​ക​ൻ അ​ഖി​ൽ വി​ഷ്ണു​വി​നും ക​ഴി​യു​ന്നി​ല്ല.

ചെ​റി​യ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്പോ​ൾത​ന്നെ ഇ​രു​ക​ണ്ണു​ക​ൾ​ക്കും കാ​ഴ്ച ന​ഷ്ട​പ്പെ​ട്ട പു​ളി​ങ്കൂ​ട്ടം കൈ​കൊ​ള​ത്ത​റ ചാ​മ​ക്കാ​ട് വീ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ന് മൂ​ന്നുമാ​സം മു​ന്പാ​ണ് കി​ഴ​ക്ക​ഞ്ചേ​രി ഗ​വ​ണ്‍​മെ​ൻ​റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​ധ്യാ​പ​ക ജോ​ലി ല​ഭി​ച്ച​ത്.

അ​തി​നാ​ൽ ഇ​ക്ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ അ​ഞ്ചി​ലെ അ​ധ്യാ​പ​ക ദി​ന​വും മ​ക​ന്‍റെ ജ​ന്മ​ദി​ന​വു​മൊ​ക്കെ വീ​ട്ടി​ൽ വ​ലി​യ സ​ന്തോ​ഷ​ത്തിന്‍റേതാ​യി​രു​ന്നു.

സ​ന്തോ​ഷം പ​ങ്കു​വച്ച് സെ​പ്റ്റം​ബ​ർ അ​ഞ്ചി​ലെ ദീ​പി​ക​യി​ലും വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഈ ​ആ​ഹ്ലാ​ദ ദി​ന​ങ്ങ​ൾ അ​ധി​കം നീ​ണ്ടു​നി​ന്നി​ല്ല.

കി​ഡ്നി മാ​റ്റിവ​ച്ചി​രു​ന്ന ഉ​ണ്ണി​കൃ​ഷ്ണ​നെ ശാ​രീ​രി​ക പ്ര​ശ്ന​ങ്ങ​ൾ അ​ല​ട്ടി​ക്കൊണ്ടി​രു​ന്നു.

ആ​ശു​പ​ത്രി​ക​ൾ മാ​റിമാ​റി ചി​കി​ത്സ ന​ട​ത്തി. എ​ന്നാ​ൽ ദൈ​വ​നി​ശ്ച​യം മ​റ്റൊ​ന്നാ​യി. അ​ന്ധ​ത​യേ​യും രോ​ഗ​ങ്ങ​ളേ​യും അ​തി​ജീ​വി​ച്ചാ​യി​രു​ന്നു നാ​ട്ടു​കാ​രു​ടെ പ്രി​യ​പ്പെ​ട്ട ഉ​ണ്ണി പ​ഠി​ച്ചു മി​ടു​ക്ക​നാ​യ​ത്.

ബി​എ​ഡും അ​നു​ബ​ന്ധ യോ​ഗ്യ​ത​ക​ളെ​ല്ലാം പൂ​ർ​ത്തി​യാ​യി നീ​ണ്ട 18 വ​ർ​ഷ​ങ്ങ​ൾ ജോ​ലി ല​ഭി​ക്കാ​ൻ കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്നു.

അ​തി​നി​ടെ രോ​ഗ​ങ്ങ​ൾ ഒ​ന്നി​നു പിറ​കെ മ​റ്റൊ​ന്നാ​യി വ​ന്ന് ക​ഷ്ട​പ്പെ​ടു​ത്തി. ചി​കി​ത്സാചെ​ല​വു​ക​ൾ​ക്കെ​ല്ലാം നാ​ട്ടു​കാ​ർ ഒ​പ്പംനി​ന്ന് ഉ​ണ്ണി​യെ കാ​ത്തു.

എ​ന്തി​നും ഏ​തി​നും നി​ഴ​ൽ​പോ​ലെ ഭാ​ര്യ സു​ജാ​ത​യും മ​ക​ൻ അ​ഖി​ൽ വി​ഷ്ണു​വും ഒ​പ്പ​മു​ണ്ടാ​യി.

മ​ര​ണ​ത്തി​ന് ഏ​താ​നും സ​മ​യം മു​ന്പ് മ​ക​ൻ അ​ഖി​ൽ വി​ഷ്ണു​വി​നെ അ​ടു​ത്ത് വി​ളി​ച്ച് ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. അ​ച്ഛ​ൻ ഇ​നി അ​ധി​ക ദി​വ​സം ഉ​ണ്ടാ​കി​ല്ല. മോ​ൻ ബി​രു​ദ പ​ഠ​നം പൂ​ർ​ത്തി​യാ​ക്ക​ണം.

ന​ന്നാ​യി ജീ​വി​ക്ക​ണം.​അ​ച്ഛ​ന്‍റെ പ​രി​മി​തി​ക​ളി​ൽ വി​ഷ​മി​ക്ക​രു​ത്. അ​ച്ഛ​ൻ പ​റ​ഞ്ഞ വാ​ക്കു​ക​ൾ പ​റ​ഞ്ഞു തീ​ർ​ക്കുംമു​ന്പെ അ​ഖി​ൽ വി​ഷ്ണു​വി​ന്‍റെ ക​ണ്ണുനി​റ​ഞ്ഞ് ക​ണ്ണു​നീ​രൊ​ഴു​കാ​ൻ തു​ട​ങ്ങി​യി​രു​ന്നു. കീ​ബോ​ർ​ഡ് ആ​ർ​ട്ടി​സ്റ്റും ജിം ​ട്രെ​യ്ന​റു​മാ​ണ് അ​ഖി​ൽ വി​ഷ്ണു.

Related posts

Leave a Comment