തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവിയ്ക്കൊപ്പം സമയം പങ്കിട്ടതിന്റെ ഓര്‍മകള്‍ പങ്കുവെച്ച നടന് കുണ്ടറ ജോണി. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് കുണ്ടറ ജോണി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
ഷൂട്ടിംഗുമായി ബന്ധപ്പെട്ട് മദ്രാസ് ആര് കെ ലോഡ്ജില്‍ താമസിക്കുന്ന സമയത്ത് ആയിരുന്നു ചിരഞ്ജീവിയെ ആദ്യമായി കാണുന്നത്. അന്ന് അദ്ദേഹം അത്ര പ്രശസ്തന്‍ ഒന്നുമല്ലായിരുന്നെന്നും ജോണി പറയുന്നു.
ജോണിയുടെ വാക്കുകള്‍ ഇങ്ങനെ…അന്ന് ഒരേ നിലയില്‍ ആയിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. ഞാന്‍ ആര് കെ ലോഡ്ജിലെ 44ാം നമ്പര്‍ മുറിയിലും, ചിരഞ്ജീവി 41ാം നമ്പര്‍ മുറിയിലും ആയിരുന്നു താമസം.
പുള്ളി അന്ന് അത്രയ്ക്ക് ഫേമസ് അല്ല, എന്നാലും രാവിലെ എഴുന്നേറ്റ് ടെറസില്‍ പോയി എക്സസര്‍സൈസ് ഒക്കെ ചെയ്യാറുണ്ടായിരുന്നു. അദ്ദേഹം അന്നും ഇന്നത്തെ പോലെ ബോഡി മെയ്ന്റൈന്‍ ചെയ്യുമായിരുന്നു.
കോണിപ്പടി കയറി വരുമ്പോള്‍ തന്നെ കാണുന്നത് ചിരഞ്ജീവിയുടെ മുറി ആയിരുന്നു. അന്ന് പുറത്തു പോയി വരുമ്പോള്‍ നാന പോലെയുള്ള പ്രസിദ്ധീകരണങ്ങള്‍ വാങ്ങി വരുമായിരുന്നു.
ഞാന്‍ ഇതുമായി പോകുമ്പോള്‍ സാര്‍ കൊടുങ്കോ എന്ന് പറഞ്ഞ് ചിരഞ്ജീവി അത് വാങ്ങും. എന്റെ ഫോട്ടോ കാണുമ്പോള്‍ സാര്‍ ഉങ്കളുടെ ഫോട്ടോ എന്ന് പറഞ്ഞ് കാണിച്ചു തരും. ജോണി പറയുന്നു.
സിനിമാവിശേഷങ്ങളൊക്കെ ചിരഞ്ജീവി ചോദിക്കുമായിരുന്നെന്നും ജോണി ഓര്‍ക്കുന്നു. അന്ന് അദ്ദേഹം വളര്‍ന്നു വരുന്ന സമയമായിരുന്നു.
കാണുമ്പോഴൊക്കെ വിശേഷം ചോദിച്ചും സംസാരിച്ചും എപ്പോഴും ഒപ്പമുണ്ടാകും. പിന്നെ പിന്നെ പിടിച്ചാല്‍ കിട്ടാത്ത തരത്തിലേക്ക് ചിരഞ്ജീവി വളര്‍ന്നെന്നും ജോണി പറഞ്ഞു.