കുണ്ടറ : ചൂട് ക്രമാതീതമായി വർദ്ധിച്ചതുമൂലം കുണ്ടറയിലും പരിസരപ്രദേശങ്ങളിലും കിണറുകളെല്ലാം വറ്റിവരണ്ടു.കുടിവെള്ളത്തിനുവേണ്ടി ജനം പരക്കം പായുകയാണ്. പല പഞ്ചായത്തുകളിലും പേരിനു മാത്രമേ ജലവിതരണം നടക്കുന്നുള്ളു. പേരയം പഞ്ചായത്തിൽ ജലവിതരണം പൂർണ്ണമായും മുടങ്ങിയിട്ട് ഒരാഴ്ച കഴിഞ്ഞു. ഇളന്പള്ളൂർ, കുണ്ടറ പഞ്ചായത്തുകളിലും കുടിവെളളക്ഷാമം രൂക്ഷമാണ്.
കരീപ്ര, എഴുകോണ്‍ പഞ്ചായത്തുകളിലെ പല ഭാഗങ്ങളിലും കുടിവെള്ളം കിട്ടാക്കനിയായി മാറി. വേനൽ കടുത്തതും വേനൽ മഴ ലഭിക്കാത്തതും കുടിവെള്ളക്ഷാമം രൂക്ഷമാക്കി ഈ സാഹചര്യത്തിൽ കുണ്ടറയിലും പരിസര പഞ്ചായത്തുകളിലും മുടക്കം കൂടാതെ കുടിവെള്ളമെത്തിക്കാൻ അധികാരികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്ന് കുണ്ടറ പൗരവേദി ആവശ്യപ്പെട്ടു.
പ്രൊഫ. ഡോ. വെള്ളിമണ്‍ നെൽസന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ. വി. മാത്യു, എം. മണി, ഇ. ശശിധരൻപിള്ള, ഡോ. എസ്. ശിവദാസൻപിള്ള, മണിചീരങ്കാവിൽ, വൈ. ഫിലിപ്പോസ്, അഡ്വ. റ്റി. എ. അൽഫോണ്‍സ്, വി. ഫിലിപ്പോസ് പണിക്കർ, വിജയൻ പേരൂർ എന്നിവർ പ്രസംഗിച്ചു.