കൊച്ചി: കൊല്ലം കുണ്ടറയിൽ സക്കീർ ബാബുവെന്ന യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതികൾ പിടിയിൽ. കുണ്ടറ സ്വദേശികളായ പ്രജീഷ്, ബിന്റോ സാബു എന്നിവരാണ് പിടിയിലായത്. കൊച്ചി ഇടപ്പള്ളിയിൽനിന്ന് എളമക്കര പോലീസാണ് ഇവരെ പിടികൂടിയത്.
വാഹനപരിശോധനക്കിടെയാണ് പ്രതികൾ പിടിയിലായത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സക്കീർ ബാബുവിനെ മുൻവൈരാഗ്യത്തെ തുടർന്ന് പ്രജീഷ് കൊലപ്പെടുത്തിയത്. തുടർന്ന് ബിന്റോ സാബുവിന്റെ സഹായത്തോടെ കൊല്ലത്തുനിന്ന് ചരക്ക് ലോറിയിൽ ഇടപ്പള്ളിയിലെത്തുകയായിരുന്നു.