കുണ്ടറ : ആഡംബര കാറിൽ കറങ്ങി നടന്നു ഒട്ടേറെ മോഷണം നടത്തിയ യുവാക്കൾ അറസ്റ്റിലായി. കണ്ണനല്ലൂർ പോലീസ് വാഹന പരിശോധന നടത്തി വരവേ ആഡംബര കാറിൽ കറങ്ങി നടന്നു മോഷണം നടത്തുന്ന നാലു യുവാക്കളാണ് പോലീസിന്റെ പിടിയിലായത്.
ചടയമം ഗലം ഇട്ടിവ ഷിയാന മൻസിലിൽ ഷിനാസ് (19) ഇട്ടിവ ചെറുതേൻ കുഴിയിൽ താൻസെര് (21) ഇട്ടിവ കുട്ടിയായം മൂട്ടിൽ മേലത്തിൽ മുനീർ (19) മഞ്ചപ്പാറ ഷഹന മൻസിലിൽ ഷംനാദ് (21 )എന്നിവരാണ് അറസ്റ്റിലായത്.
കണ്ണനല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കുണ്ടുമൺ ഭാഗത്ത് കണ്ണനല്ലൂർ എസ് എച്ച് ഒ യു പി വിപിൻ കുമാറിന്റെ നേതൃതത്തിൽ പോലീസ് സംഘം വാഹന പരിശോധന നടത്തി വരവേ
വാഹനത്തിൽ വ്യത്യസ്ത വിധത്തിലുള്ള ടൂളുകളും മറ്റും കണ്ടതിനെ തുടർന്നു വാഹനം തുറന്നു പരിശോധിച്ചപ്പോൾ ആണ് കാറിന്റെ ഡിക്കിയിൽ സൂക്ഷിച്ചിരുന്ന മൂന്നോളം മോഷ്ടിക്കപ്പെട്ട ബാറ്ററി കണ്ടെത്തിയത്.
തുടർന്നു പ്രതികളെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്തതിൽ കാർ വാടക്കയക്കെടുത്ത് വ്യാജ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചു ആളൊഴിഞ്ഞ സ്ഥലങ്ങളിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ നിന്നും ബാറ്ററി മോഷ്ടിച്ചു വില്പ്പന നടത്തുന്നതായി വിവരം ലഭിച്ചു.
കാറിലുണ്ടായിരുന്ന ബാറ്ററികൾ എറണാകുളം റെയിൽവേ സ്റ്റേഷൻ പരിസരത്തുണ്ടായിരുന്ന ഓട്ടോറിക്ഷകളിൽ നിന്നും മോഷ്ടിച്ചതായിരുന്നു. പ്രതികളെ കൂടുതൽ ചോദ്യം ചെയ്തതിൽ പ്രതികൾ വീടിന് സമീപത്ത് നിന്നും ആഡംബര വാഹനങ്ങൾ വാടകയ്ക്കെടൂത്ത്
വിവിധ ജില്ലകളിൽ സഞ്ചരിച്ച് രാത്രികാലങ്ങളിൽ റോഡ് അരികുകളിലും മറ്റും പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കേന്ദ്രീകരിച്ചാണ് മോഷണം നടത്തി വന്നിരുന്നത്. കൂടാതെ മോഷണം ചെയ്ത ബാറ്ററികൾ കച്ചവടം ചെയ്ത രൂപ വാഹനത്തിന്റെ വാടകക്കും ആഡംബര ജീവിതത്തിനുമാണ് പ്രതികൾ ഉപയോഗിക്കുന്നത്.
പ്രതികളെ കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കണ്ണനല്ലൂർ എസ് എച്ച് ഒ യു പി വിപിൻ കുമാറിന്റെ നേതൃതത്തിൽ എസ് ഐ രഞ്ജിത്, രാജേന്ദ്രൻ പിള്ള, സുന്ദരേശൻ, പ്രോബോ ഷണറി എസ് ഐ ശിവ പ്രസാദ്, എ എസ് അയില നിസാമുദീൻ, സിപിഒ മണികണ്ഠൻ, സന്തോഷ് ലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് .