കൊല്ലം: എൻസിപി സംസ്ഥാന നിർവാഹക സമിതി അംഗം ജി. പത്മാകരന് സസ്പെൻഷൻ. കുണ്ടറ സ്വദേശിനിയെ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയെ തുടർന്നാണ് നടപടി. എൻസിപി പ്രാദേശിക നേതാവായ എസ്. രാജീവിനെയും സസ്പെൻഡ് ചെയ്തു. പാർട്ടിയുടെ അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
യുവതിയുടെ പരാതിയിൽ ജി. പത്മാകരൻ, കുണ്ടറ സ്വദേശിയായ രാജീവ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. പദ്മാകരൻ തന്റെ കൈയിൽ കയറി പിടിച്ചെന്നും വാട്സ് ആപ്പിലൂടെ അപവാദ പ്രചാരണം നടത്തിയെന്നുമായിരുന്നു യുവതിയുടെ പരാതി.
പത്മാകരൻ നടത്തുന്ന ഹോട്ടലിലെത്തിയ തന്നെ കൈയ്ക്ക് പിടിച്ചുവലിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് സ്ത്രീ കുണ്ടറ പോലീസ് സ്റ്റേഷനിൽ ജൂൺ 27 ന് നൽകിയ പരാതി.