ഒടുവില്‍ കുണ്ടറയിലെ കള്ളനെ കണ്ടെത്തി, പത്തുവയസുകാരിയെ പീഡിപ്പിച്ചത് മുത്തച്ഛനായ വിക്ടര്‍, നിര്‍ണായകമൊഴി മുത്തശിയുടേത്, രണ്ടുമണിക്കൂര്‍ മുമ്പ് ചീത്ത വിളിച്ചെന്ന വെളിപ്പെടുത്തല്‍ നിര്‍ണായകമായി

kundaraകുണ്ടറയില്‍ പത്തുവയസ്സുകാരി പീഡനത്തിന് ഇരയായി മരിച്ച കേസില്‍ വഴിത്തിരിവ്. പെണ്‍കുട്ടിയെ പീഡിപ്പിച്ചത് സ്വന്തം മുത്തച്ഛനാണെന്നു വ്യക്തമായി. മുത്തശിയുടെ മൊഴിയാണ് സംഭവത്തില്‍ നിര്‍ണായകമായത്. മുത്തച്ഛനായ വിക്ടറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയുടെ വഴിവിട്ട പെരുമാറ്റത്തെക്കുറിച്ച് മകളും പേരക്കുട്ടിയും പലവട്ടം പരാതിപ്പെട്ടിരുന്നുവെന്നും മുത്തശ്ശി വെളിപ്പെടുത്തി. കൊല്ലത്തെ പ്രമുഖ അഭിഭാഷകന്റെ ഗുമസ്തനായിരുന്നു പ്രതി. ഇയാള്‍ ഇപ്പോള്‍ ഒരു ലോഡ്ജിന്റെ മാനേജരാണ്. മുത്തശ്ശന്‍ തന്നെയാണ് പ്രതിയെന് സൂചന പെണ്‍കുട്ടിയുടെ അമ്മ നേരത്തേ നല്കിയിരുന്നു. ആത്മഹത്യ ചെയ്ത ദിവസം മുത്തച്ഛന്‍ പെണ്‍കുട്ടിയെ ചീത്തവിളിച്ചിരുന്നുവെന്ന സുപ്രധാന മൊഴി അമ്മയാണു നല്കിയത്. ഈ സംഭവം ഉണ്ടായി രണ്ടു മണിക്കൂറുകള്‍ക്കകമാണ് പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ പ്രതി മുത്തശ്ശന്‍ തന്നെയാണെന്ന് സ്ഥിരീകരിക്കുന്നതിനു പൊലീസിനു കൂടുതല്‍ തെളിവുകള്‍ വേണ്ടിയിരുന്നു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുത്തശിയെ ചോദ്യം ചെയ്തതോടെയാണ് നിജസ്ഥിതി വെളിച്ചത്തു വന്നത്.

പെണ്‍കുട്ടിയുടെ അമ്മയേയും മുത്തച്ഛനേയും  ചോദ്യം ചെയ്തിരുന്നു. പിന്നീട് മുത്തശിയെ ചോദ്യം ചെയ്തപ്പോഴാണ് ഓരോ കാര്യങ്ങളും പുറത്തുവന്നത്. സംഭവത്തില്‍ പിതാവിനെ കുട്ടികളുടെ മുത്തച്ഛന്‍ അകറ്റി നിര്‍ത്താന്‍ കാരണമായത് കുട്ടികളെ പീഡിപ്പിക്കാനുള്ള സൗകര്യത്തിന് വേണ്ടിയായിരുന്നുവെന്നാണ് കരുതുന്നത്. സമാന കേസുകള്‍ മുത്തച്ഛനെതിരേ നേരത്തേയും ഉണ്ടായിട്ടുള്ളത് സംശയാസ്പദമായ സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. പിതാവിനെ വീട്ടില്‍ നിന്നും അകറ്റുന്നതിനായി മകളെ പീഡിപ്പിച്ചതായി അമ്മയെക്കൊണ്ടു മുത്തച്ഛന്‍ തന്നെ കേസ് കൊടുപ്പിച്ചിരുന്നു. വീട്ടില്‍ മുത്തച്ഛനല്ലാതെ മറ്റ് പുരുഷന്മാര്‍ ആരുമില്ല എന്നതും അയല്‍ക്കാര്‍ ആരും തന്നെ വീട്ടില്‍ വരാറില്ലായിരുന്നു. ജോസിന്റെയും മുത്തച്ഛന്റെയും വീടുകള്‍ തമ്മില്‍ വലിയ അകലമില്ല എന്നതിന് പുറമേ ഇടയ്ക്കിടെ കുട്ടികളെ മുത്തച്ഛന്‍ വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തിരുന്നു.

കഴിഞ്ഞ ജനുവരി 15നാണ് നാന്തിരിക്കല്‍ സ്വദേശിനിയായ ആറാംക്ലാസുകാരി മരിച്ചത്. പെണ്‍കുട്ടി നിരന്തരമായ പീഡനത്തിന് ഇരയായിരുന്നു. സ്വകാര്യഭാഗങ്ങളിലടക്കം നിരവധി മുറിവുകളുണ്ടായിരുന്നതായും കണ്ടെത്തിയിരുന്നു. രണ്ടുമാസം കഴിഞ്ഞിട്ടും പോലീസ് അന്വേഷണത്തില്‍ യാതൊരു താല്‍പ്പര്യവും കാണിച്ചിരുന്നില്ല. പെണ്‍കുട്ടിയുടെ പിതാവ് ജോസ് മുഖ്യമന്ത്രിക്കും ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതിനല്‍കുകയും ജനരോഷം ഉയരുകയും ചെയ്തതോടെയാണ് കേസ് തലപൊക്കിയത്. രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

Related posts