ജിതേഷ് സാർ കൊളളത്തില്ല..! കുംഗ്ഫു പഠിക്കാനെത്തിയ 12കാരിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ; കുട്ടി പലതവണ പീഡിപ്പിക്കപ്പെട്ടുവെന്ന് പോലീസ്

kungfu-lഅയർക്കുന്നം: കുംഗ്ഫു പഠിക്കാനെത്തിയ പന്ത്രണ്ടുവയസു കാരിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിലായതായി സൂചന. കുംഗ്ഫു അധ്യാപകനായ ജിതേഷാണ് കേസിലെ പ്രതി. ഇയാൾക്കെതിരേ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ അയർക്കുന്നം പോലീസ് കേസെടുത്തിരുന്നു.   പരിശീലനെത്തിയ പെണ്‍കുട്ടിയെ ജിതേഷ് പലതവണ പീഡിപ്പി ച്ചുവെന്നാണ് പോലീസ് സംശയം.

പെണ്‍കുട്ടിയുടെ രക്ഷിതാക്കൾ ചൈൽഡ് ലൈനിനു നൽകിയ പരാതി അധികൃതർ പോലീസിനു കൈമാറുകയായിരുന്നു.
അയർക്കുന്നം ജംഗ്ഷനിലാണ് പരിശീലന കേന്ദ്രം. പരിശീലന കേന്ദ്രത്തിൽവച്ചായിരുന്നു പീഡനം. കുട്ടിയുടെ സ്വഭാവത്തിൽ മാറ്റം കണ്ടതിനെ തുടർന്ന് വീട്ടുകാർ ചൈൽഡ് ലൈന്‍ പ്രവർത്തകരെ അറിയിക്കുകയായിരുന്നു.

Related posts