ചാർളിക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന സിനിമയിൽ കുഞ്ചാക്കോ ബോബനും ജോജു ജോർജും പ്രധാനവേഷങ്ങളെ അവതരിപ്പിക്കുന്നു. നിമിഷ സജയനാണ് സിനിമയിലെ നായിക.
ഷാഫി കബീറിന്റേതാണ് തിരക്കഥ. നിരവധി പുതുമുഖങ്ങളും സിനിമയിൽ അണിനിരക്കും. കൊടൈക്കനാൽ, കോലഞ്ചേരി, അടിമാലി, മൂന്നാർ, വട്ടവട, കൊട്ടക്കാംബൂർ എന്നിവിടങ്ങളാണ് സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനുകൾ.
ഗോൾഡ് കോയ്ൻ പിക്ചേഴ്സും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേർന്നാണ് സിനിമ നിർമിക്കുന്നത്.