സത്യത്തില്‍ മകന്റെ പേര് തങ്ങളുടെ മനസില്‍ എവിടെയും ഇല്ലായിരുന്നു. കാരണം തങ്ങള്‍ പ്രതീക്ഷിച്ചത് ഒരു പെണ്കുഞ്ഞിനെയായിരുന്നു.
ജനിക്കുന്നത് പെണ്കുഞ്ഞായിരിക്കും എന്ന പ്രതീക്ഷ കൊണ്ടുതന്നെ സാറ എന്ന പേരും ഞങ്ങള്‍ മകള്‍ക്കായി കണ്ടെത്തി വച്ചിരുന്നു. അതേ രീതിയില്‍ കാര്യങ്ങള്‍ മുന്പോട്ട് പോകുന്പോണ് മോന്റെ ജനനം.
അങ്ങനെ മോന് പേര് തെരഞ്ഞപ്പോള്‍ പ്രിയ കണ്ടെത്തിയ പേരാണ് ഇസഹാക്ക്. ബൈബിളില്‍ ഏബ്രഹാമിന്റെയും സാറായുടെയും വളരെ വൈകിയുണ്ടായ കുട്ടിക്ക് അവര്‍ ഇട്ട പേരാണ് ഇസഹാക്ക്.
സാറാ എന്ന പേര് ഇപ്പോഴും കൈവശമുണ്ട്. പ്രിയയുടെ അപ്പന്റെ അമ്മ ഇപ്പോഴും ജീവിച്ചിരുപ്പുണ്ട്. കൊച്ചുമകള്‍ക്ക് ഒരു കുഞ്ഞുണ്ടാകണം എന്നായിരുന്നു മുത്തശിയുടെ ഏറ്റവും വലിയ പ്രാഥന, അത് നടന്നു.
ആ പ്രാര്‍ഥന സഫലീകരിച്ചു കഴിഞ്ഞപ്പോള്‍ ഇപ്പോള്‍ പുള്ളിക്കാരത്തിയുടെ ഏറ്റവും വലിയ പ്രാര്‍ഥന ഞങ്ങള്‍ക്ക് ഒരു പെണ്‍കുട്ടി കൂടി ഉണ്ടാകണേ എന്നാണ്. അങ്ങനെ സംഭവിക്കട്ടെ എന്നാണ് ഞങ്ങളും ആഗ്രഹിക്കുന്നത്.
-കുഞ്ചാക്കോ ബോബൻ