വിവാഹശേഷമുള്ള ഏറ്റവും മനോഹരമായ ഓണം! ഇസ വാവയുടെ വക ഓണാശംസകള്‍ നേര്‍ന്ന് കുഞ്ചോക്കോ ബോബന്‍; ആശംസകള്‍ നേര്‍ന്ന് നിരവധി താരങ്ങളും ആരാധകരും

വിവാഹശേഷമുള്ള ഏറ്റവും മനോഹരമായ ഓണമാണ് നടന്‍ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കുമിത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ എത്തിയ കുഞ്ഞ് ഇസയ്‌ക്കൊപ്പമാണ് ഈ വര്‍ഷം ഇരുവരും ഓണം ആഘോഷിച്ചത്.

എല്ലാ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുള്ള താരം ഓണവിശേഷങ്ങളും പങ്കുവയ്ക്കാന്‍ മറന്നില്ല.

‘എല്ലാവര്‍ക്കും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഓണം നേരുന്നു. എല്ലാവരുടേയും ആശംസകള്‍ക്കും പ്രാര്‍ഥനകള്‍ക്കും നന്ദി പറയുന്നു… പ്രത്യേകിച്ച് ഇസ വാവ… ‘ ഇസയ്ക്കും പ്രിയയ്ക്കും ഒപ്പമുള്ള ചിത്രത്തിന് അടിക്കുറിപ്പായി കുഞ്ചാക്കോ ബോബന്‍ കുറിച്ചു.

ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രം വളരെ പെട്ടെന്നു തന്നെ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരാണ് കുഞ്ചാക്കോ ബോബനും കുടുംബത്തിനും ആശംസകള്‍ നേര്‍ന്നത്.

Related posts