മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമാണ് മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’.മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും ചിത്രം നേടിയതോടെ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ് ചിത്രത്തെ കാത്തിരിക്കുന്നത്.
മികച്ച ചിത്രം, സ്പെഷ്യല്‍ എഫക്ട്സ്, കോസ്റ്റ്യൂം ഡിസൈന്‍ എന്നീ വിഭാഗങ്ങളിലാണ് ചിത്രം ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയത്. പ്രിയദര്‍ശന്റെ മകന് സിദ്ധാര്‍ഥ് പ്രിയദര്‍ശനാണ് സ്പെഷ്യല്‍ എഫക്ട്സ് നിര്‍വഹിച്ചിരിക്കുന്നത്.
അച്ഛനും സഹോദരനും ആശംസകള്‍ അറിയിച്ച് കല്യാണി പ്രിയദര്ശന് ഇന്‍സ്റ്റാഗ്രാമില്‍ ഒരു ഫോട്ടോ പങ്ക് വെച്ചിരുന്നു. അതില്‍ വിനീത് ശ്രീനിവാസന് ഇട്ട കമന്റും അതിന് കല്യാണി നല്കിയ മറുപടിയുമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

പ്രിയദര്‍ശനും ചന്തുവിനും ആശംസകളേകിയ വിനീത് മരക്കാറിനായി കാത്തിരിക്കാന്‍ വയ്യ.. ഒന്നു വേഗം റിലീസ് ചെയ്യൂവെന്നാണ് കമന്റ് ഇട്ടത്. ഇതിന് മറുപടിയായി മെയ് 13ന് സിനിമ എത്തുമെന്നാണ് കല്യാണി റിപ്ലൈ കൊടുത്തത്.
കല്യാണിയേയും പ്രണവിനേയും നായകരാക്കി വിനീത് ഒരുക്കിയ ഹൃദയത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. എന്തായാലും ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്.