ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യായ കു​ഞ്ഞാ​ലി​പാ​റ​യി​ലെ ക്ര​ഷ​റും ക്വാ​റി​യും നി​ർ​ത്ത​ലാ​ക്ക​ണമെന്ന് ഡി​വൈഎ​ഫ്ഐ


മ​റ്റ​ത്തൂ​ർ: ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യു​യ​ർ​ത്തു​ക​യും പ്ര​കൃ​തി​യെ ചൂ​ഷ​ണം ചെ​യ്യു​ന്ന കു​ഞ്ഞാ​ലി​പാ​റ​യി​ലെ ക്ര​ഷ​റും ക്വാ​റി​യും നി​ർ​ത്ത​ലാ​ക്ക​ണ​മെ​ന്ന് ഡി​വൈഎ​ഫ്ഐ ​മ​റ്റ​ത്തൂ​ർ മേ​ഖ​ല സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. പാ​ലി​യേ​ക്ക​ര ടോ​ൾ പ്ലാ​സ​യി​ലെ സൗ​ജ​ന്യ​പാ​സ് ദൂ​ര​പ​രി​ധി​യി​ൽ മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​നെ പൂ​ർ​ണ​മാ​യി ഉ​ൾ​പ്പെ​ടു​ത്തു​ക, ദേ​ശീ​യ പാ​ത​യു​ടെ ശോ​ച​നി​യാ​വ​സ്ഥ പ​രി​ഹ​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും സ​മ്മേ​ള​നം ഉ​ന്ന​യി​ച്ചു.

മ​റ്റ​ത്തൂ​ർ ശ്രീ​കൃ​ഷ്ണ ഹൈ​സ്കൂ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​നം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ആ​ർ. എ​ൽ. ശ്രീ​ലാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി​യാ​യി വി​ജി​ത്ത് വ​ർ​ഗീ​സി​നെ​യും പ്ര​സി​ഡ​ന്‍റ് ആ​യി പി. ​എ​സ്. ഹ​രി​കൃ​ഷ്ണ​ണ​നെ​യും ട്ര​ഷ​റ​റാ യി ​സി. കെ. ​ശ്രീ​ജി​ത്തി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Related posts