ശ​ശി​ ത​രൂ​രി​ന്‍റെ വാക്കുകൾ‍ ആ​രും വ​ക്രീ​ക​രി​ക്കേ​ണ്ടെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി

 

കോ​ഴി​ക്കോ​ട്: ശ​ശി​ത​രൂ​രി​ന്‍റെ പ്ര​സം​ഗ​ത്തി​ലെ വ​രി​ക​ള്‍ ആ​രും വ​ക്രീ​ക​രി​ക്കേ​ണ്ടെ​ന്ന് മു​സ് ലിം ലീ​ഗ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ.​ കു​ഞ്ഞാ​ലി​ക്കു​ട്ടി.

പ​ല​സ്തീ​നൊ​പ്പ​മാ​ണ് താ​നെ​ന്ന് ശ​ശി​ത​രൂ​ര്‍ ഇ​ന്ന് രാ​വി​ലെ​യും പ​റ​ഞ്ഞി​ട്ടു​ണ്ട്. പിന്നെ​യും ഇ​തേ​വി​ഷ​യ​ത്തി​ല്‍ പി​ടി​ക്കാ​നാ​ണ് മാ​ധ്യ​മ​ങ്ങ​ളു​ടെ തീ​രു​മാ​ന​മെ​ങ്കി​ല്‍ ത​നി​ക്കൊ​ന്നും പ​റ​യാ​നി​ല്ല.

ലീ​ഗ് ന​ട​ത്തി​യ റാ​ലി​യും പ​ല​സ്തീ​ന്‍ ഐ​ക്യ​ദാ​ര്‍​ഢ്യ​വും ദേ​ശീ​യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ വ​ലി​യ ച​ര്‍​ച്ച​യാ​യി​മാ​റു​ന്ന സ​ന്ദ​ര്‍​ഭ​മാ​ണി​ത്.
എ​ന്നാ​ല്‍ രാ​ഷ്ട്രീ​യ താ​ല്‍​പ​ര്യ​ങ്ങ​ള്‍​ക്ക് വേ​ണ്ടി അ​നാ​വ​ശ്യ വി​വാ​ദ​മു​ണ്ടാ​ക്കാ​നാ​ണ് ചിലരുടെ ശ്ര​മം.

അ​ത് തു​ട​ര്‍​ന്നോ​ട്ടെ, ലീ​ഗ് ത​ങ്ങ​ളു​ടെ നി​ല​പാ​ടു​മാ​യി ശ​ക്ത​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

 

Related posts

Leave a Comment