കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശനത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന് വ്യക്തമാക്കി മുസ്ലീംലീഗും രംഗത്ത്. വിശ്വാസികളുടെ നിലപാടിനൊപ്പം നില്‍ക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ശബരിമല വിഷയത്തില്‍ കോടതിവിധിയെ പരോക്ഷമായി എതിര്‍ത്ത് മുസ്ലീംലിഗും രംഗത്തെത്തിയത്. ശബരിമല വിശ്വാസികള്‍ എടുക്കുന്ന നിലപാടാണ് ലീഗിന്റേതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യുഡിഎഫ് വിശ്വാസികള്‍ക്കൊപ്പം നില്‍ക്കണം. ചില വിശ്വാസങ്ങള്‍ മാനിക്കാതിരിക്കാന്‍ സാധിക്കില്ല. ഇക്കാര്യത്തില്‍ കോടതിയില്‍ സര്‍ക്കാര്‍ എടുത്ത നിലപാടാണ് പ്രശ്നമായത്. മത വിശ്വാസികള്‍ക്ക് യോജിക്കാന്‍ കഴിയാത്ത ഒരുപാട് വിധി അടുത്ത കാലത്ത് കോടതി പുറപ്പിടിവിച്ചിട്ടുണ്ട്.
അതില്‍ വലിയ ജനവിഭാഗത്തിന് വിയോജിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികള്‍ക്കൊപ്പം ജീവന് മരണ പ്രക്ഷോഭത്തിന് ബിജെപി ഉണ്ടാകുമെന്നും സുപ്രീം കോടതി വിധിയുടെ മറവില്‍ ശബരിമലയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ ഓര്‍ഡിനന്‍സിറക്കി വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
വിശ്വാസികളുെട വികാരം നിലനിര്‍ത്താന്‍ യുവമോര്‍ച്ചയും മഹിളമോര്ച്ചയും സമരത്തിനിറങ്ങുമെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.