നാദാപുരം: വാണിമേല്‍ പരപ്പുപാറയില്‍ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട നാല് ഇരുചക്ര വാഹനങ്ങള്‍ തീ വെച്ച് നശിപ്പിച്ചു.ചേരനാണ്ടിയില് കോരമ്മന്‍ പുനത്തില്‍ കുഞ്ഞാലികുട്ടിയുടെ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട സ്ക്കൂട്ടറുകളും, ബൈക്കുകളുമാണ് തീ വെച്ച് നശശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ 1.30 ഓടെയാണ് സംഭവം.വീട്ടുമുറ്റത്ത് നിന്ന് വെളിച്ചം കണ്ടതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് കാര്‍ പോര്‍ച്ചിലും,മുറ്റത്തുമായി വാഹനങ്ങള്‍ കത്തുന്നത് കണ്ടത്.
തുടര്‍ന്ന് വീട്ടുകാര്‍ മോട്ടോര്‍ പമ്പ് ഉപയോഗിച്ച് തി കെടുത്തുകയായിരുന്നു.കുഞ്ഞാലിക്കുട്ടിയുടെ ഉടമസ്ഥതയിലുള്ള സ്കൂട്ടര്‍ ,ചിയ്യൂര് സ്വദേശി പരവത്ത് ഹാരിസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്കൂട്ടറുകളും കുരുന്നം കണ്ടി സജീറിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ 18-6995 നമ്പര്‍ ബുള്ളറ്റിനും മയങ്ങിയില്‍ അനൂപിന്റെ ഉടമസ്ഥതയിലുള്ള കെ എല്‍ 18 -56 -5009 നമ്പര്‍ ബൈക്കിനും കേട് പാടുകള്‍ പറ്റി.വളയം സി ഐഎ വി.ജോണ്‍, എസ്ഐ ആര്. സി.ബിജു എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
വിദേത്തുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിയുമായി തര്‍ക്കം ഉണ്ടായിരുന്നു ഇതാകാം തീവയ്പിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. തീവയ്പ് ദ്യശ്യങ്ങള്‍ വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പുലര്‍ച്ചെയോടെ രണ്ടുപേര്‍ വീടിന്റെ മുറ്റത്തെത്തുകയും പെട്രോളോ മറ്റോ ഒഴിച്ച് തി കൊളുത്തുന്നതും വ്യക്തമായി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികളെ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്.