കൊടകര: ജനങ്ങളുടെ ജീവനു സ്വത്തിനും ഭാവിക്കും ഭീഷണിയായി മാറിയ കുഞ്ഞാലിപാറയിലെ ക്രഷറും ക്വാറിയും അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് കുഞ്ഞാലി പാറ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിയടക്കമുലൽമന്ത്രിമാർക്കും നിവേദനം നൽകി.
നാട്ടുകാർ ഒപ്പിട്ട ഭീമ ഹർജി തിരുവനന്തപുരത്ത് നേരിട്ട് എത്തി മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. പുതുക്കാട് മണ്ഡലം എം.എൽ.എ.യും മന്ത്രിയുമായ പ്രൊഫ:സി. രവിന്ദ്രനാഥിന്റെ നേതൃത്വത്തിലാണ് സമരസമിതി നേതാക്കൾ മുഖ്യമന്ത്രിക്കും മറ്റു വകുപ്പ് മന്ത്രിമാരായ ഇ.പി ജയരാജൻ, കെ. കൃഷ്ണൻകുട്ടിഎന്നിവർക്കും ഭീമ ഹർജി നൽകിയത്.
സമരസമിതി നേതാക്കളായ രാജ് കുമാർ രഘുനാഥ് , സുമേഷ് മൂത്തന്പാടൻ, സജിൻ ജോണ്, ബിജു തെക്കൻ, രാഹുൽ കാരയിൽ തുടങ്ങിയവരാണ് തിരുവനന്തപുരത്തെത്തി മന്ത്രിമാരെ നേരിൽകണ്ടത്.