കൊടകര: അടുത്ത നിയമ സഭ സമ്മേളനത്തിൽ കുഞ്ഞാലിപ്പാറ വിഷയം ഉന്നയിക്കുമെന്ന് പി.സി.ജോർജ് എംഎൽഎ സമരസമിതി പ്രവർത്തകർക്ക് ഉറപ്പു നൽകി. കുഞ്ഞാലിപ്പാറയിലെ ക്രഷറും ക്വാറിയും സന്ദർശിച്ച ശേഷം സമരപന്തലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുഞ്ഞാലിപ്പാറയിലെ നാട്ടുകാരുടെ സമരം കേരളത്തിന് തന്നെ മാതൃകയാണ്. കോടശേരി മലയോടു ചേർന്ന് നിയമ വിരുദ്ധമായി ഖനനം നടത്താൻ അനുവാദം കൊടുത്തതു സംബന്ധിച്ച് അന്വേഷണം വേണം. ദൂര പരിധിയിൽ ഇളവ് നൽകികൊണ്ട് പാറപൊട്ടിക്കുന്നവർക്ക് സഹായം ചെയ്തുകൊടുക്കുകയാണ് സർക്കാർ. ക്രഷറും ക്വാറിയും പ്രവർത്തിക്കുന്ന സ്ഥലത്തിന്റെ പകുതിയോളം പുറന്പോക്ക് ഭൂമിയാണെന്നാണ് താൻ മനസിലാക്കുന്നത്.
ഒരു മന്ത്രിയുടെ മണ്ഡലത്തിലാണ് ഇതു നടക്കുന്നതെന്നും പി.സി.ജോർജ്ജ് ചൂണ്ടിക്കാട്ടി. ജനപക്ഷം നേതാക്കളായ അഡ്വ. ഷൈജോ ഹസൻ ജോസ് കട്ടിക്കാട്, ജോസ് പട്ടിക്കാട്, ജോർജ് കാടുകുറ്റി, ജോയ് ഇല്ലിക്കൽ, വിനു സഹദേവൻ എന്നിവരും പി.സി.ജോർജിനോടൊപ്പം ഉണ്ടായിരുന്നു.