നല്ല അടക്കവും ഒതുക്കവുമുള്ള ആളാണ് സുല്‍ഫത്ത്. അതുപോലെ തന്നെ മക്കളും. വളര്‍ത്ത് ഗുണം എന്ന് പറയുന്നത് ഇതാണ്.
ദുല്‍ഖറാണെങ്കിലും മകള്‍ സുറുമി ആണെങ്കിലും അഹങ്കാരം കാണിക്കില്ല. റോഡിലൂടെ പോവുമ്പോള്‍ കുഞ്ചന്‍ അങ്കിള്‍ എന്ന് പറഞ്ഞൊരു ഉമ്മയും തന്നിട്ടാണ് അവള് പോവുകയുള്ളു.
അത് വളര്‍ത്തിയതിന്റെ ഒരു ഗുണമാണ്. എത്രയോ താരങ്ങളുടെ മക്കളെ കണ്ടിരിക്കുന്നു. ചിലവര് നന്നാവും, ചിലത് നന്നാവില്ല. നമ്മുടെ മക്കള്‍ ആണെങ്കിലും ശരി, വളര്‍ത്തുന്നത് പോലെയെ ഇരിക്കൂ.
മമ്മൂക്കയെ ആദ്യം കാണുന്ന വിജയവാഹിനി സ്റ്റുഡിയോയിലാണ്. എന്റെ കല്യാണം ഒക്കെ അടുത്ത് വരികയാണ്. അദ്ദേഹം ഒരു കാക്കി ഡ്രസ് ഒക്കെ ഇട്ട് മറ്റേതോ സിനിമയുടെ തിരക്കിലാണ്.
അന്ന് അത്ര പരിചയമില്ല. ഒരു പതിനായിരം രൂപ പോലും എന്റെ കൈയില്‍ തികച്ച് എടുക്കാനില്ലായിരുന്നു. കല്യാണത്തിന് കാശും വേണം.
കുറച്ച് കഴിഞ്ഞപ്പോള്‍ അദ്ദേഹം ഒരു പതിനായിരം രൂപയുമായി വന്നു. ഞാന്‍ കാശ് വേണമെന്ന് പറഞ്ഞിട്ട് പോലുമില്ല. എങ്കിലും ഇത് വെച്ചോന്ന് പറഞ്ഞ് തന്നു. കല്യാണം കഴിഞ്ഞിട്ട് ബാക്കി ആലോചിക്കാമെന്നാണ് പറഞ്ഞത്.
-കുഞ്ചൻ