കെ.കെ. അർജുനൻ
വെളപ്പായ: സ്വന്തം കുഞ്ഞിനെപ്പോലെ പരിചരിക്കുന്ന കുഞ്ഞനെന്ന വളർത്തുനായ ഒന്നു കണ്ണു തുറക്കാൻ പ്രാർഥനയോടെ കഴിയുന്ന സീതയുടെ കണ്ണുനീരിനു ഫലമുണ്ടാകുന്നു.
കുഞ്ഞനെ രക്ഷിച്ചെടുത്ത് ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ സജനയെന്ന മൃഗസംരക്ഷണ ഓഫീസറെത്തി. പ്രൊബേഷനിലുള്ള മൃഗസംരക്ഷണ ഓഫീസറായ സജന ദീപിക യിലെ വാർത്ത കണ്ടാണു വെളപ്പായ ചൈനാ ബസാറിലുള്ള സീതയുടെ വീടു തേടിയെത്തി യത്.
വന്ധ്യംകരണ ശസ്ത്രക്രിയക്കായി പിടിച്ചുകൊണ്ടുപോയ വളർത്തുനായ് പിന്നീട് ഗുരുതരാവസ്ഥയിൽ ആകെ തളർന്ന് കിടപ്പിലായതും ചികിത്സിക്കാൻ സീതയ്ക്കു കമ്മൽവരെ വിൽക്കേണ്ടിവന്നതും ദീപിക പ്രസിദ്ധീക രിച്ചിരുന്നു.
സീതയുടെ വീട്ടിലെത്തിയ സജന, കുഞ്ഞ ന്റെ അവസ്ഥ പരിശോധിക്കുകയും കൊക്കാലെ മൃഗാശുപത്രിയിലേക്കു കൊണ്ടുപോയി അവിടെ ഡോ. സിന്ധുവിനെ കാണിക്കുകയും ചെയ്തു.
ആന്റിബയോട്ടിക്കുകൾ നൽകിയെങ്കിലും കാര്യമായ പ്രതികരണമുണ്ടായില്ല. ഹോമിയോ മരുന്നുകൾ കൂടുതൽ ഫല പ്രദമെന്ന് അറിഞ്ഞതോടെ ഹോമിയോ മരുന്നുകൾ നൽകിത്തുടങ്ങി.
തീരെ കിടപ്പിലായിരുന്ന കുഞ്ഞൻ ഇതോ ടെ ചെറുതായി തല പൊക്കിത്തുടങ്ങിയിട്ടുണ്ട്. നേരത്തെ വെള്ളം പോലും ഇറക്കാൻ ബുദ്ധിമുട്ടായിരുന്നു. എന്നാലിപ്പോൾ കുറച്ചു വെള്ളം കുടിച്ചു തുടങ്ങി. കുഞ്ഞനുണ്ടായിരുന്ന വയറിളക്കവും ഭേദപ്പെട്ടിട്ടുണ്ട്.
സദാസമയം കിടക്കുന്ന കുഞ്ഞന്റെ ശരീരം പൊട്ടാതിരിക്കാൻ സജന ഒരു വാട്ടർ ബെഡ് മേടിച്ചു കൊടുത്തു. എന്നും രണ്ടു നേരം ഫോണിലൂടെ വിളിച്ച് സജന വിവരങ്ങൾ തിരക്കി ആവശ്യമായ നിർദേശങ്ങളും ഉപദേശങ്ങളും നൽകുന്നുണ്ട്.
കുഞ്ഞന്റെ രോഗമുക്തിയുടെ സൂചനകൾ വലിയ പ്രതീക്ഷയാണു സീതയ്ക്കും സജനയ്ക്കും നൽകുന്നത്.
കുഞ്ഞനെ ഒന്നു സഹായിക്കാമോ! നിമോണിയ കരളിന് ബാധിച്ച് കിടപ്പിലാണ് കുഞ്ഞൻ; സീതയും നായയും തമ്മിലുള്ള അപൂർവ സ്നേഹത്തിന്റെ നേർക്കാഴ്ച …