ഉപ്പുതറ: കുഞ്ഞൻ വാഴയിൽ ഏഴു കുലകൾ വിരിഞ്ഞു. ഉപ്പുതറ മുട്ടനാൽ എം. എൻ. തോമസെന്ന സണ്ണിയുടെ പുരയിടത്തിലാണ് ഏഴു കുലകളുമായി 3.25 അടി ഉയരമുള്ള വാഴ അത്ഭുതമായിരിക്കുന്നത്.
20 ഓളം വാഴക്കൂട്ടത്തിൽ ഏറ്റവും കുഞ്ഞനായ വാഴയാണ് ഏഴു കുലകളുമായി താരമായി നിൽക്കുന്നത്. 3.25 അടി ഉയരമുള്ള സുന്ദരിയിനത്തിൽപെട്ട വാഴയിലാണ് ചുവട്ടിൽ തണ്ടു തുരന്ന് ഏഴു കുലകൾ പുറത്തുവന്നത്.
വാഴക്കൂന്പുകൾ വിരിഞ്ഞ് തുടങ്ങുന്നതേയുള്ളു. കഴിഞ്ഞ ദിവസം ഏല ത്തോട്ടത്തിൽ ഏലക്കായ എടുക്കാൻ വന്ന തൊഴിലാളിയാണ് ഇത് കണ്ടത്.
ഉടനെ സ്ഥലമുടമയെ വിവരമറിയിച്ചു. പുരയിടത്തിൽനിന്നിരുന്ന സുന്ദരിയിനത്തിൽപെട്ട വാഴ മൂന്നു വർഷം മുന്പാണ് പിരിച്ചുവച്ചത്.
ഈ വാഴയിൽനിന്നും 20 ഓളം വാഴയുണ്ടായി. ഇതിൽ ഒരെണ്ണം സാധാരത്ത പോലെ കുലയ്ക്കുകയും ചെയ്തു. കുഞ്ഞൻ സുന്ദരിവാഴ നാട്ടിലെ താരമാണിപ്പോൾ.