കൊല്ലം: ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതി പി.കെ.കുഞ്ഞനന്തനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കുഞ്ഞനന്തനെ കേസിൽ തെറ്റായി പ്രതി ചേർക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കുഞ്ഞനന്തനെതിരെ കേസെടുത്തതും പ്രതി ചേർത്തതും യുഡിഎഫ് ഭരണകാലത്താണെന്ന് ഓർക്കണമെന്നു പറഞ്ഞ കോടിയേരി കേസിലെ മറ്റൊരു പ്രതിയായ കൊടി സുനി പാർട്ടി അംഗമല്ലെന്നും ആവർത്തിച്ചു.
പേരിനൊപ്പം കൊടിയെന്നുള്ളതുകൊണ്ട് അയാൾ സിപിഎം അംഗമാണെന്ന് ആരൊക്കെയോ ചേർന്ന് തീരുമാനിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.