തിരുവനന്തപുരം: ടി.പി. കേസിലെ പ്രതി പി.കെ. കുഞ്ഞനന്തൻ ഉടൻ പുറത്തുവരുമെന്ന് ചെന്നിത്തല. പ്രതിപക്ഷത്തിന്റെ ആരോപണത്തിനു നേരെ മുഖ്യമന്ത്രി സ്വീകരിക്കുന്ന മൗനം സൂചിപ്പിക്കുന്നത് ഇതാണെന്നും ചെന്നിത്തല വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കുഞ്ഞനന്തനെ മോചിപ്പിക്കാനുള്ള നീക്കം സത്യപ്രതിജ്ഞാ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. ഈ നീക്കത്തെ പ്രതിപക്ഷം നിയമപരമായി നേരിടും. നിയമവിരുദ്ധമായ കാര്യങ്ങളാണ് സർക്കാർ ചെയ്യുന്നതെന്നും ടി.പി. കേസിലെ പ്രതികളെ രക്ഷിക്കാനുള്ള നീക്കം പ്രതിഷേധാർഹമാണെന്നും ചെന്നിത്തല പറഞ്ഞു.
കുഞ്ഞനന്തനെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി.