മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഉർവശി. ഒരുതരം ആഘോഷമാണ് ഉർവശി മലയാളികൾക്ക്. ഒട്ടനവധി കഥാപാത്രങ്ങളെയാണ് ഉർവശി പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഉർവശിയെ പോലെ തന്നെ പ്രിയങ്കരമാണു കുടുംബവും.
ഉർവശി സോഷ്യൽ മീഡിയയിൽ അങ്ങനെ സജീവമല്ലെങ്കിലും ഉർവശിയുടെ മകൾ കുഞ്ഞാറ്റ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. അത്തരമൊരു ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ ആകുന്നത്.
ഒരു ബോളിവുഡ് ലുക്ക് അപ്പാടെ പകർന്ന് എടുത്തിട്ടുണ്ട് താരപുത്രി എന്നാണ് ആരാധകർ പറയുന്നത്. സോഷ്യൽ മീഡിയയുടെ സ്വഭാവം അറിയുന്നത് കൊണ്ടാകാം കുഞ്ഞാറ്റ സദാചാര ചുവയുള്ള കമന്റുകൾക്കൊന്നും മറുപടി നല്കയിട്ടല്ല. തേജ ലക്ഷ്മി എന്നാണ് കുഞ്ഞാറ്റയുടെ യഥാർഥ പേര്. നടന് മനോജ് കെ. ജയന്റെയും ഉര്‍വശിയുടെ മകളാണ് തേജ.