പയ്യന്നൂര്‍: കുഞ്ഞിമംഗലത്ത് നിര്‍മാണം നടക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറി നാശനഷ്ടങ്ങള്‍ വരുത്തുകയും നിര്‍മാണത്തിനായി കരുതിവച്ചിരുന്ന സാധനങ്ങള്‍ മോഷ്ടിക്കുകയും ചെയ്ത സംഭവത്തില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.
കുഞ്ഞിമംഗലം കുതിരുമ്മലിലെ ടി.വി. വിനീതിന്റെ പരാതിയിൽ കുഞ്ഞിമംഗലത്തെ മനോജിനെതിരേയാണ് കേസെടുത്തത്.ഈ മാസം ഏഴിനുശേഷം നടന്ന സംഭവം ഇന്നലെ രാവിലെയാണ് പുറത്തറിഞ്ഞത്.
കുഞ്ഞിമംഗലം ആണ്ടാംകൊവ്വലില്‍ പരാതിക്കാരന് പുതിയതായി നിര്‍മിക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറിയാണ് പ്രതി അക്രമവും മോഷണവും നടത്തിയത്. വീട്ടിലെ നിരീക്ഷണക്കാമറകളും കേബിളുകളും സ്വിച്ച് ബോര്‍ഡുകളിലേക്കുള്ള വയറുകളും നശിപ്പിച്ചിരുന്നു.
കാര്‍ഡ്ബോര്‍ഡ് ബോക്സില്‍ സൂക്ഷിച്ചിരുന്ന അഞ്ച് ലക്ഷത്തോളം വിലവരുന്ന സാനിട്ടറി സാധനങ്ങള്‍ മോഷ്ടിച്ചെന്നും 15 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്നും പരാതിയിൽ പറയുന്നു.