തിരുവനന്തപുരം: ഉദുമ എംഎൽഎ കെ. കുഞ്ഞിരാമൻ ആശുപത്രിയിൽ. ദേഹാസ്വാസ്ഥ്യത്തെ തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് എംഎൽഎയെ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ 8.30നാണ് എംഎൽഎയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസിൽ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് എംഎൽഎയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇതേതുടർന്നാണ് കുഞ്ഞിരാമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.