ഒരു പഴയകാല ചിത്രം പങ്കുവെച്ചുകൊണ്ടു മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബൻ. ബാക്ക്ബെഞ്ചർ ലൈഫ് എന്ന് കുറിച്ചുകൊണ്ട് സുഹൃത്തിനോടൊപ്പമുള്ളൊരു ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം.
ക്ലാസിൽ നിന്ന് മുങ്ങൽ, സുഹൃത്തിൽ നിന്ന് കടംവാങ്ങിയ യമഹ ഓടിക്കൽ, മഴ ഇതൊക്കെയായിരുന്നു തൊണ്ണൂറുകളിലെ ത്രിൽ എന്നും ഈ ചിത്രം(നിധി) അയച്ചു തന്നതിന് വിനീതിന് ഒത്തിരി നന്ദിയെന്നും കുറിച്ചുകൊണ്ടാണ് ചാക്കോച്ചൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
രസകരമായ നിരവധി കമന്റുകളും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. നീരജ് മാധവിനെ പോലെയുണ്ടല്ലോ എന്നൊക്കെയാണ് ചിലരുടെ കമന്റുകൾ. പുറകിലിരിക്കുന്നയാളാണ് ബോംബെയിൽ അന്ത അറബിക്കടലോരം ഡാൻസ് കളിച്ചതെന്നുൾപ്പെടെയുള്ള രസകരമായ കമന്റുകളും ചിലർ കുറിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം താടിയുള്ള അപ്പനെയെ പേടിയുള്ളൂ എന്നാരോ പറഞ്ഞു എന്നാ പിന്നെ ചെക്കനെ ഒന്നു പേടിപ്പിക്കാം എന്നു വിചാരിച്ചു.. എന്നു പറഞ്ഞു കൊണ്ട് കുഞ്ചാക്കോ ബോബൻ പങ്കുവച്ചിരിക്കുന്ന ഒരു ചിത്രം ഏറെ വൈറലായിരുന്നു.