കു​ഞ്ഞു​മ​ന​സി​ൽ വ​ലി​യ​ ക​വി​ത​യു​മാ​യി ആ​റാം ക്ലാ​സു​കാ​രി; പ്ര​കൃ​തി​യി​ലേ​ക്കു നോ​ക്കു​മ്പോ​ൾ ഹ​രി​ച​ന്ദ​ന​യു​ടെ മ​ന​സി​ലാ​കെ ച​ന്ദ​ന​ചാ​രു​ത​യാ​ർ​ന്ന ക​വി​താ​ധ്വ​നി​ക​ൾ


പൂ​ച്ചാ​ക്ക​ൽ: വീ​ടി​ന്‍റെ ചു​മ​രു​ക​ളി​ൽ എ​വി​ടെ​യും ക​വി​ത​ക​ൾ. പൂ​ക്ക​ൾ, പ​ക്ഷി​ക​ൾ, മ​യി​ലു​ക​ൾ, വ​യ​ലു​ക​ൾ അ​ങ്ങ​നെ എ​ന്തി​നെ​ക്കു​റി​ച്ചും ക​വി​ത​ക​ൾ. പ്ര​കൃ​തി​യി​ലേ​ക്കു നോ​ക്കു​മ്പോ​ൾ ഹ​രി​ച​ന്ദ​ന​യു​ടെ മ​ന​സി​ലാ​കെ ച​ന്ദ​ന​ചാ​രു​ത​യാ​ർ​ന്ന ക​വി​താ​ധ്വ​നി​ക​ൾ.അ​താ​വ​ട്ടെ കൂ​ടു​ത​ലും രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത് വീ​ടി​ന്‍റെ പല പല ഭാ​ഗ​ങ്ങ​ളി​ലും.

ജ​ന​ൽ​പ്പാ​ളി​ക​ൾ, വാ​തി​ലു​ക​ൾ അ​ങ്ങ​നെ വീ​ടി​ന്‍റെ എ​വി​ടെനോ​ക്കി​യാ​ലും ഈ ​കു​ട്ടി​ക്ക​വി​യു​ടെ ന​റു​ക​വി​ത​ക​ൾ കാ​ണാം. ചേ​ർ​ത്ത​ല പാ​ണാ​വ​ള്ളി മ​ഴു​മ്മേ​ൽ വീ​ട്ടി​ൽ ടി. ഗി​രീ​ഷ് – സോ​ണി ദ​മ്പ​തി​ക​ളു​ടെ മൂ​ത്ത മ​ക​ളാ​ണ് ഹ​രി​ച​ന്ദ​ന. പാ​ണാ​വ​ള്ളി എ​സ്എ​ൻഡിഎ​സ്‌വൈ ​യുപി ​സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് ഹ​രി​ച​ന്ദ​ന ഗി​രീ​ഷ്.

ഒ​രു ദി​വ​സം ക്ലാ​സി​ൽ ഹോം​വ​ർ​ക്ക് എ​ഴു​തി​യ ബു​ക്ക് കൊ​ടു​ത്ത​പ്പോ​ൾ ഹ​രി​ച​ന്ദ​ന എ​ഴു​തി​യ ക​വി​താ​ശ​ക​ലം ടീ​ച്ച​റു​ടെ ക​ണ്ണി​ലു​ട​ക്കി. നോ​ക്കി​യ​പ്പോ​ൾ ബു​ക്കി​ൽ നി​റ​യെ ല​ളി​ത​വും സു​ന്ദ​ര​വു​മാ​യ കു​ട്ടി​ക്ക​വി​ത​ക​ൾ. ക​വി​ത​ക​ൾ വാ​യി​ച്ച അ​ധ്യാ​പ​ക​രും സ​ഹ​പാ​ഠി​ക​ളും പിന്തു​ണ​യു​മാ​യി കൂ​ടെനി​ന്നു.

മ​ഴ​വി​ല്ലി​ന്‍റെ മ​നോ​ഹാ​രി​ത പോ​ലെ സു​ന്ദ​ര​മാ​യ ഹ​രി​ച​ന്ദ​ന​യു​ടെ ക​വി​ത​ക​ൾ വാ​യ​നാ​ദി​ന​ങ്ങ​ളി​ലും മ​റ്റു പ​രി​പാ​ടി​ക​ളി​ലും സ്കൂ​ളി​ൽ ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത​താ​യി.കു​ഞ്ഞു​ണ്ണി മാ​ഷി​ന്‍റെ ക​വി​ത​ക​ളാ​ണ് ഹ​രി​ച​ന്ദ​ന​യ്ക്ക് കൂ​ടു​ത​ൽ ഇ​ഷ്ടം. ക്ലാ​സ് ടീ​ച്ച​ർ ഷീ​ജ സു​ഹാ​സ്, സം​സ്കൃ​ത അ​ധ്യാ​പി​ക സി​നി എ​സ്, സ്കൂ​ൾ മാ​നേ​ജ​ർ അ​ഡ്വ.​ എ​സ്. രാ​ജേ​ഷ് എ​ന്നി​വ​രു​ടെ കൂ​ടു​ത​ൽ താ​ത്പര്യ​ത്തി​ൽ ഹ​രി​ച​ന്ദ​ന ര​ചി​ച്ച ക​വി​ത​ക​ൾ ക​വി​താ സ​മാ​ഹാ​ര​മാ​യി പ്ര​കാ​ശ​നം ചെ​യ്തു.

കു​ഞ്ഞുമ​ന​സി​ലെ ക​വി​ത​ക​ൾ എ​ന്ന പേ​രി​ൽ ഹ​രി​ച​ന്ദ​ന ര​ചി​ച്ച 12 ക​വി​ത​ക​ളാ​ണ് സ​മാ​ഹാ​ര​ത്തി​ല്‍ ഉ​ള്‍​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​ത്. സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ യു​വ​സാ​ഹി​ത്യ​കാ​രി ദീ​പാ ദി​നേ​ശ​ൻ പു​സ്ത​ക പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. പു​സ്ത​ക​ത്തിന്‍റെ ക​വ​ർ പേ​ജ് ഡി​സൈ​ൻ ചെ​യ്തി​രി​ക്കു​ന്ന​ത് അ​ധ്യാ​പ​ക​നാ​യ ജീ​വാ​ന​ന്ദ് ആ​ണ്.നാ​ട്ടി​ൻ​പു​റ​ത്തെ ക​വി​താ ര​ച​നാ മ​ത്സ​ര​ത്തി​ലും വി​ധി​ക​ർ​ത്താ​വാ​യും ഈ ​കൊ​ച്ചുമി​ടു​ക്കി സ​ജീ​വ​മാ​ണ്.

– ദേവ​രാ​ജ​ൻ പൂ​ച്ചാ​ക്ക​ൽ

Related posts

Leave a Comment