പറപ്പൂർ: പോളിയോ തുള്ളിമരുന്നു നൽകി വീട്ടിലേക്കു മടങ്ങുന്പോൾ കരിന്പിൻ ജ്യൂസ് കുടിക്കാനുള്ള രണ്ടു വയസുകാരിയുടെ വാശി ചെ റുതെ ങ്കിലും അപ്രതീക്ഷിത ഭാഗ്യം കൊണ്ടു വന്നതിന്റെ ത്രില്ലിലാണു പറപ്പൂരിലെ യുവദന്പതികൾ.
പറപ്പൂർ വടക്കൻ ജീക്കോയുടെ യും ഭാര്യ ഐശ്വര്യയുടെയും മകൾ ടോക്കിയോ തെരേസയുടെ കുഞ്ഞു കുറുന്പിലൂടെയാണു കു ഞ്ഞൻ ഭാഗ്യം വീട്ടിലെത്തിയത്.
തോളൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിന്നും പോളിയോ നൽകി മടങ്ങുന്നതിനിടെ വഴിയരികിൽ കരിന്പിൻ ജ്യൂസ് വില്പനകണ്ട ടോക്കിയോ ജ്യൂസ് വേണമെന്നു വാശിപിടിച്ചു.
ജ്യൂ സ് കുടിക്കുന്നതിനിടെ തൊട്ടടുത്ത ലോട്ടറി കടയുടെ തട്ടിൽ നിന്നും ലോട്ടറിയെടുത്ത് ഓടിയെത്തിയ ടോക്കിയോയെ ആദ്യം വഴക്കുപറഞ്ഞ് ടിക്കറ്റ് തിരിച്ചുകൊടുക്കാൻ പോയെങ്കിലും സമ്മതിച്ചില്ല.
പിന്നീട് മകളുടെ വികൃതിക്കു പകരമായി ജീക്കോ ലോട്ടറിക്കാരനു പണം നൽകി മടങ്ങി. രാത്രി റിസൾറ്റ് നോക്കിയപ്പോഴാണു 5000 രൂപ സമ്മാനമടിച്ചതായി കാണുന്നത്.
ഇന്നലെ രാവിലെ സമ്മാനഹർമായ ടിക്കറ്റ് ടോക്കിയോയുടെ ഒപ്പം ജീക്കോ ലോട്ടറി വില്പനക്കാരനായ കൊട്ടിലിക്കൽ കൃഷ്ണന്റെ വീട്ടിലെത്തി കൈമാറി.
മകൾ കൊണ്ടുവന്ന ഭാഗ്യത്തിന്റെ കാരണക്കാരനായ കൃഷ്ണന്റെ കുടുംബത്തിന് ഒരു കേക്കും കൈമാറി. കൂടാതെ രണ്ടു സമ്മർ ബംബർ ടിക്കറ്റ് എടുക്കുകയും ചെയ്തു.
ടോക്കിയോയുടെ പിറന്നാൾ ദിനമായ മാർച്ച് 24 നാണ് ബംബർ ടിക്കറ്റ് നറുക്കെടുപ്പ്.