കോട്ടയം: കാലവർഷക്കെടുതിയിൽ ഒരു മരണംകൂടി. പാറോച്ചാൽ അകന്പാടം വീട്ടിൽ പ്രഭാകരൻ(കുഞ്ഞുമോൻ-72)നാണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു ഒന്നിനാണു സംഭവം. പ്രളയത്തിൽ ഇദേഹത്തിന്റെ വീട്ടിലും വെള്ളം കയറിയിരുന്നു. വെള്ളത്തിനൊപ്പം ചെളിയും വീട്ടിൽ നിറഞ്ഞതോടെ ഇന്നലെ രാവിലെ വീട് വ്യത്തിയാക്കാൻ എത്തിയതായിരുന്നു കുഞ്ഞുമോൻ.
വീട് വ്യത്തിയാക്കാൻ എത്തിയ ഇദ്ദേഹത്തെ ഏറെ നേരമായിട്ടും പുറത്ത് കാണാതായതോടെ സമീപവാസികൾ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്നു നടത്തിയ തിരച്ചിലിൽ മൂന്നോടെ വീടിനു സമീപത്തു നിന്നും മുന്നൂറ് മീറ്റർ അകലെയായി വെള്ളത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു. സംസ്കാരം ഇന്നു മൂന്നിന് വേളൂർ എസ്എൻഡിപി ശ്മശാനത്തിൽ. ഭാര്യ: രത്നമ്മ (കിളിരൂർ അന്പൂപ്പറന്പിൽ കുടുംബാംഗം), മക്കൾ: പ്രദീപ്, പ്രസാദ്, പ്രേമ. മരുമക്കൾ : ലിജി(ആർപ്പൂക്കര), സന്ധ്യ(ചിങ്ങവനം), രാജേഷ്(വേളൂർ).