തലശേരി: ആസൂത്രണ കൊല നടത്തുന്നവർക്ക് കാശ്മീരിൽ ആദരവാണ് ലഭിക്കുന്നതെന്നും അവിടെ നടക്കുന്നത് ആൾക്കൂട്ടക്കൊലയല്ല, ആസൂത്രണ കൊലയാണെന്നും പ്രഫ.കെ.ഇ.എൻ. കുഞ്ഞഹമ്മദ്. ആൾക്കൂട്ടക്കൊലയിൽ കുറ്റബോധമുണ്ടാകും. ആസൂത്രണ കൊലയിൽ അതില്ല. ഗോഡ്സെയെപ്പോലുള്ളവർക്ക് കൊടുക്കുന്ന ആദരവാണ് ആസൂത്രണ കൊല ചെയ്യുന്നവർക്ക് കശ്മീരിൽ നൽകുന്നെതന്നും കെ.ഇ.എൻ പറഞ്ഞു.
പുരോഗമന കലാസാഹിത്യ സംഘം തലശ്ശേരി മേഖല സമ്മേളനം വടക്കുമ്പാട് പി.സി. ഗുരുവിലാസം ബേസിക് യു.പി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ.കെ.കെ. രമേഷ് അധ്യക്ഷത വഹിച്ചു. വേണു അമ്പലപ്പടി, ലളിതകല അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ, ജില്ല സെക്രട്ടറി എം.കെ. മനോഹരൻ, എം.കെ. വിനോദൻ, കെ. ജയപ്രകാശൻ എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി ടി.എം. ദിനേശൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
മുകുന്ദൻ മഠത്തിൽ സ്വാഗതവും ഭാസ്കരൻ കൂരാറത്ത് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: മുകുന്ദൻ മഠത്തിൽ (പ്രസി), ഭാസ്കരൻ കൂരാറത്ത്, സുരാജ് ചിറക്കര, പി. പ്രമീള, ടി. ദീപേഷ് (വൈ.പ്രസി), ടി.എം. ദിനേശൻ (സെക്ര), കെ. ജയപ്രകാശൻ, സജിത്ത് നാലാംമൈൽ, ആർ.പി. ഷാജിത്ത്, ആമിന മാളിയേക്കൽ (ജോ.സെക്ര), അഡ്വ.കെ.കെ. രമേഷ് (ട്രഷ).