ഗുരുവായൂർ: കൃഷിയെ ജീവനോളം സ്നേഹിക്കുകയും 100 വയസുവരെ സ്വന്തമായി കൃഷി ചെയ്യുകയും ചെയ്ത മറ്റം വാക പ്രദേശത്തുകാരുടെ വല്യപ്പൻ 105 – ാം വയസിൽ വിടവാങ്ങി.1913ൽ ഒൗസേപ്പ്്-കുഞ്ഞിഞ്ഞി ദന്പതികളുടെ മൂത്തമകനായാണ് ജനനം.മൂന്നാം ക്ലാസുവരെ പഠിച്ച കുഞ്ഞുവറീത് പിന്നീട് പഠനം നിർത്തി അപ്പനെ സഹായിക്കുന്നതിനായി തുടങ്ങിയ കൃഷി 100 വയസുവരെ നീണ്ടു.
സ്വന്തം അധ്വാനത്തിൽ 54പറ സന്പാദിച്ചിട്ടുണ്ട്.ചെറുപ്പകാലത്ത് കൃഷി ചെയ്ത് നെല്ലും അരിയും അന്നത്തെ കൂട്ടുങ്ങലങ്ങാടിയായിരുന്ന ചാവക്കാട് കൊണ്ടുപോയി വിൽപ്പന നടത്തുമായിരുന്നു.വോട്ടവകാശം ലഭിച്ചതിനുശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പിലും വോട്ടു ചെയ്യുമായിരുന്നു.2016ലെ തെരഞ്ഞെടുപ്പിൽ ആളൂർ സെന്റ് ജോസഫ് എൽപി സ്കൂളിലെ 16 – ാം ബൂത്തിൽ മകൻ ജോസഫിനൊപ്പം പോയാണ് സമ്മതിദാനം രേഖപെടുത്തിയത്.
പ്രദേശത്ത് എവിടെ മരണം ഉണ്ടായാലും അവിടെ എത്തുന്നത് കുഞ്ഞുവറീതിന്റെ പ്രത്യേകതയായിരുന്നു.102 -ാം വയസിൽ ജന്മനാട് ആദരിച്ചു.കഴിഞ്ഞ് ഡിസംബർ 24നാണ് അവസാനമായി പള്ളിയിൽ പോയത്.ഒരാഴ്ചയായി അസുഖ ബാധിതനായി കിടപ്പായിരന്നു.