കുന്നമംഗലത്തെ യുവതിയുടെ ആത്മഹത്യയ്ക്കു കാരണം ബിജെപി നേതാവുമായുള്ള അവിഹിതബന്ധം പുറത്തറിഞ്ഞതിനാലെന്ന് സൂചന, കാമുകനുമായുള്ള സന്ദേശങ്ങള്‍ ഭര്‍ത്താവ് വീട്ടുകാര്‍ക്ക് അയച്ചുകൊടുത്തു

കുന്നമംഗലത്ത് ഭര്‍ത്തൃമതിയായ യുവതിയുടെ ആത്മഹത്യയില്‍ വിവാദം പുകയുന്നു. സംഭവത്തില്‍ ബിജെപി പ്രാദേശികനേതാവിന് പങ്കുള്ളതായാണ് ന്ധുക്കള്‍ ആരോപിക്കുന്നത്. കഴിഞ്ഞദിവസമാണ് യുവതിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്തെ ബിജെപി നേതാവുമായി അവിഹിതബന്ധം ഭര്‍ത്താവ് കയ്യോടെ പിടികൂടിയതിനാലാണ് യുവതി (പേരു വെളിപ്പെടുത്തുന്നില്ല) മരണം വരിച്ചതെന്നാണ് സൂചന.

യുവതിയെ ഭര്‍ത്താവ് അവിഹിത ബന്ധം കണ്ടെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് ഭര്‍ത്താവും ഭാര്യയും തമ്മില്‍ വഴക്കായി.ഇതിനിടെ യുവതിയെ വീട്ടുകാര്‍ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ യുവതി വീട്ടുകാരുമായി വഴക്കുണ്ടക്കുകയായിരുന്നു. ഈ സമയത്ത് ഭര്‍ത്താവ് യുവതിയുടെ സഹോദരന് കാമുകനും ഭാര്യയും തമ്മിലുള്ള തെളിവുകള്‍ അയച്ച് നല്കി.

ഇതോടെ വീട്ടില്‍ നിന്നും താന്‍ ഇഷ്ടപ്പെട്ട ആളുടെ കൂടെ പോവുകയാണ് എന്ന് പറഞ്ഞു യുവതി രണ്ടു മക്കളില്‍ ഒരാളെ കൂട്ടി വീട്ടില്‍ നിന്ന് ഇറങ്ങി പോവുകയായിരുന്നു. ഉടന്‍ തന്നെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്യുകയായിരുന്നു. എന്നാല്‍ പരാതി നല്‍കി രാത്രി തിരിച്ച് വീട്ടിലെത്തിയപ്പോള്‍ ഭാര്യയെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.

Related posts