കോട്ടയം: കുന്നത്തുകളത്തിൽ ഫിനാൻസിൽ പണം നിക്ഷേപിച്ചവരിൽ പോലീസുകാരും. ജില്ലയിലെ നിരവധി പോലീസുകാരും ഇവിടുത്തെ ചിട്ടിയിൽ ചേർന്നിരുന്നു. വർഷങ്ങളായിട്ടുള്ള സ്ഥാപനത്തിന്റെ വിശ്വാസ്യത കൊണ്ടാണു ഇവിടെ പണം നിക്ഷേപിച്ചിരിക്കുന്നതെന്നും എത്രയും പെട്ടെന്ന് ഇതിനു പിന്നിലുള്ള യാഥാർഥ്യം പുറത്തുവരണമെന്നാണ് ആഗ്രഹമെന്നും പണം നഷ്ടപ്പെട്ട പോലീസുകാരൻ രാഷ്ട്ര ദീപികയോട് പറഞ്ഞു.
200പേജിന്റെ ബുക്ക് സ്ഥാപിച്ചു
കോട്ടയം: പരാതികളുടെ എണ്ണം കൂടിയപ്പോൾ പോലീസ് സ്റ്റേഷനിൽ 200 പേജിന്റെ ബുക്ക് സ്ഥാപിച്ചു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലാണു കുന്നത്തുകളത്തിൽ ഗ്രൂപ്പിനെതിരെയുള്ള പരാതികൾ സ്വീകരിക്കാൻ 200 പേജിന്റെ ബുക്ക് സ്ഥാപിച്ചത്.
ഇന്നലെ മുതൽ പരാതിക്കാരുടെ എണ്ണം കൂടിയതോടെയാണു 200 പേജിന്റെ വര ഇടാത്ത ബുക്ക് സ്ഥാപിച്ചത്. പാപ്പർ ഹർജി കോടതിയുടെ പരിഗണനയിലുള്ളതിനാൽ പുതിയ കേസുകൾ ഇനി രജിസ്റ്റർ ചെയ്യുകയില്ല.