കോട്ടയം: ‘ഞാൻ ഇനി എന്തു ചെയ്യും. മുന്നിൽ ഇനി ജീവനൊടുക്കൽ മാത്രമേ വഴിയുള്ളൂ.’ കുന്നത്തുകളത്തിൽ ഗ്രൂപ്പ് പൊളിഞ്ഞുവെന്ന വാർത്ത പരന്നതോടെ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നല്കാൻ എത്തിയ വീട്ടമ്മയുടെ വാക്കുകളാണിത്.
കഴിഞ്ഞ ദിവസമാണു വീട്ടമ്മയുടെ മകളുടെ കല്യാണ ആവശ്യത്തിനായി കോട്ടയത്തുള്ള ജ്വല്ലറിയിൽനിന്നും 45 പവൻ സ്വർണം വാങ്ങിയത്. വാങ്ങിയ സ്വർണവും വീട്ടിലുണ്ടായിരുന്ന സ്വർണവും വീട്ടിൽ വയ്ക്കാനുള്ള ഭയംകൊണ്ടാണ് ഈ ഫിനാൻസ് സ്ഥാപനത്തിന്റെ ലോക്കറിൽ വച്ചു പൂട്ടിയത്.
ഇന്നലെ രാവിലെയാണ് കുന്നത്തുകളത്തിൽ ജ്വല്ലറി തുറക്കുന്നില്ലെന്നും ചിട്ടിസ്ഥാപനം പൊട്ടിയെന്നുമു ള്ള വിവരങ്ങൾ വീട്ടമ്മ അറിഞ്ഞത്. ഇതോടെ യാഥാർഥ്യം മനസിലാക്കുന്നതിനായി ഓടിയെത്തിയതായിരുന്നു വീട്ടമ്മ.