സന്തോഷത്തിന്‍റെ നല്ല നാളുകൾ: കു​നോ​യി​ൽ ചീ​റ്റ ‘നീ​ർ​വ’ നാ​ല് കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജ​ന്മം ന​ൽ​കി

കു​നോ ദേ​ശീ​യോ​ദ്യാ​ന​ത്തി​ലെ ചീ​റ്റ​യാ​യ നീ​ർ​വ നാ​ലു കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജ​ന്മം ന​ൽ​കി​യ വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ന്തോ​ഷ​ത്തി​നു വ​ക ന​ൽ​കു​ന്ന​ത്. ഇ​തോ​ടെ കു​നോ ദേ​ശീ​യോ​ദ്യാ​ന പാ​ർ​ക്കി​ലെ ചീ​റ്റ​ക്കു​ഞ്ഞു​ങ്ങ​ളു​ടെ എ​ണ്ണം 16 ആ​യി.

ഇ​ന്ത്യ​യി​ല്‍ 1952 ല്‍ ​വം​ശ​മ​റ്റു​പോ​യ ഒ​രു ജീ​വി​വ​ര്‍​ഗ​ത്തെ സം​ര​ക്ഷി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്ക് ഊ​ര്‍​ജം പ​ക​രു​ന്ന​താ​ണ് ചീ​റ്റ കു​ഞ്ഞു​ങ്ങ​ളു​ടെ പി​റ​വി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി മോ​ഹ​ന്‍ യാ​ദ​വ് എ​ക്‌​സി​ല്‍ കു​റി​ച്ചു. പ

​ദ്ധ​തി വി​ജ​യി​പ്പി​ക്കാ​ൻ പ​രി​ശ്ര​മി​ച്ച വ​നം വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. 2022 സെ​പ്‌​റ്റം​ബ​ർ 17നാ​ണ് എ​ട്ട് ന​മീ​ബി​യ​ൻ ചീ​റ്റ​ക​ളെ കു​നോ​യി​ലെ​ത്തി​ച്ച​ത്. 2023 ഫെ​ബ്രു​വ​രി​യി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​നി​ന്ന് ഒ​രു ഡ​സ​നോ​ളം ചീ​റ്റ​ക​ളെ​ക്കൂ​ടി ദേ​ശീ​യോ​ദ്യാ​ന​ത്തി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

Related posts

Leave a Comment